Connect with us

പാലക്കാട് അട്ടപ്പാടിയില്‍ അരിവാള്‍ രോഗിയായ ആദിവാസി യുവതി മരിച്ചു. കൊല്ലംകടവ് ഊരിലെ വള്ളി എന്ന ഇരുപത്തിയാറുകാരിയാണ് മരിച്ചത്. അരിവാള്‍ രോഗത്തെത്തുടര്‍ന്ന് തൃശൂര്‍ മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്നു വള്ളി.

വ്യാഴാഴ്ച തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നിന്ന് ചികിത്സ കഴിഞ്ഞ് വീട്ടിലെത്തിയ യുവതിക്ക് കടുത്ത കാലുവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് കോട്ടത്തറ താലൂക്കാശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. എന്നാല്‍ രോഗം മൂര്‍ച്ഛിച്ചതോടെ വെള്ളിയാഴ്ച രാവിലെ വള്ളി മരണത്തിന് കീഴടങ്ങി.

---- facebook comment plugin here -----

Latest