Connect with us

Health

സി സെക്ഷനെ പേടിക്കേണ്ടതുണ്ടോ; അറിയാം ഇക്കാര്യങ്ങൾ

ഉയർന്ന അപകട സാധ്യതയുള്ള പ്രഗ്നൻസി കേസുകളിൽ ഗർഭിണികൾക്ക് സി സെക്ഷൻ സഹായകരമാണ്.

Published

|

Last Updated

പ്രസവത്തിന്റെ ചില ഘട്ടങ്ങളിൽ അല്ലെങ്കിൽ ചില സാഹചര്യങ്ങളിൽ സി സെക്ഷൻ ജീവൻ രക്ഷിക്കുന്ന ഒരു പ്രക്രിയയാണ്. എന്നിരുന്നാലും അധിക ആളുകൾക്കും ഇത് ഒരു പേടിസ്വപ്നമാണ്. എപ്പോഴും നോർമൽ ഡെലിവറി ആണ് നല്ലതെങ്കിലും സി സെക്ഷനും ചില ഗുണങ്ങൾ ഇല്ലാതില്ല. എന്തൊക്കെയാണ് സി സെക്ഷൻ കൊണ്ടുള്ള ഗുണങ്ങൾ എന്ന് നോക്കാം.

സുരക്ഷിതമായ തെരഞ്ഞെടുപ്പ്

നോർമൽ ഡെലിവറിയേക്കാൾ സുരക്ഷിതമായ പ്രസവം ഉറപ്പാക്കാൻ സി സെക്ഷൻ സഹായിക്കുന്നു. ഉയർന്ന അപകടസാധ്യതയുള്ള പ്രഗ്നൻസി കേസുകളിൽ ഗർഭിണികൾക്ക് ഇത് ഒരുപാട് സഹായകരമാണ്.

റിസ്ക് കുറവ്

കുട്ടികളിൽ ഉണ്ടാകുന്ന പലതരം ആഘാതങ്ങൾ ഒഴിവാക്കാനും ഓക്സിജൻ കുറവുമൂലം ഉണ്ടാകുന്ന പ്രശ്നങ്ങളുടെ സാധ്യത കുറയ്ക്കാനും സി സെക്ഷൻ സഹായിക്കും. സി സെക്ഷനിൽ ഡെലിവറി സമയത്തിന്റെ നിയന്ത്രണം നമുക്ക് നൽകുകയും സമ്മർദ്ദം കുറയ്ക്കുകയും ചെയ്യുന്നു

പെൽവിക് ഫ്ലോർ പ്രശ്നങ്ങളെ അകറ്റുന്നു

മൂത്രശങ്ക പോലുള്ള പെൽവിക്ക് ഫ്ലോർ പ്രശ്നങ്ങളെ അകറ്റാനും സി സെക്ഷൻ സഹായിക്കും.

അണുബാധ തടയുന്നു

പ്രസവസമയത്ത് ഉണ്ടാക്കുന്ന ചില തരം അണുബാധകൾ പകരാനുള്ള സാധ്യത കുറയ്ക്കുന്നതിലും സി സെക്ഷന്റെ പങ്ക് വളരെ വലുതാണ്.

അപകട സാധ്യതകൾ കുറയ്ക്കുന്നു

സി സെക്ഷനിൽ ഉടനടിയുള്ള മെഡിക്കൽ ഇടപെടൽ ഉണ്ടാകുന്നത് കൊണ്ട് തന്നെ അടിയന്തരാവസ്ഥയിൽ ഫലപ്രദമായി പ്രവർത്തിച്ച്അപകട സാധ്യതകൾ കുറയ്ക്കുന്നു.

അപ്പോൾ ഇനി സി സെക്ഷൻ മാത്രമേ വഴിയുള്ളൂ എന്ന് കേട്ടാൽ  പേടിക്കുകയൊന്നും വേണ്ട.

 

 

Latest