Connect with us

International

മെക്‌സിക്കന്‍ കടലിലെ സ്രാവ് മത്സ്യ തൊഴിലാളിയുടെ തല കടിച്ചെടുത്തു

.മെക്‌സിക്കോയിലെ കാലിഫോര്‍ണിയ ഉള്‍ക്കടലിലെ തോബാരി ബേയിലാണ് സംഭവം.

Published

|

Last Updated

മെക്‌സിക്കോ സിറ്റി| മെക്‌സിക്കന്‍ കടലില്‍ സ്രാവ് മത്സ്യത്തൊഴിലാളിയുടെ തല കടിച്ചെടുത്തു. മെക്‌സിക്കോയിലെ കാലിഫോര്‍ണിയ ഉള്‍ക്കടലിലെ തോബാരി ബേയിൽ കഴിഞ്ഞ ജനുവരി അഞ്ചിന് നടന്ന സംഭവമാണ് ഇപ്പോൾ പുറത്തുവരുന്നത്. മാനുവല്‍ ലോപ്പസ് സ്‌കൂബ പോലുള്ള ഉപകരണം ധരിച്ച് മോളസ്‌കുകള്‍ ശേഖരിക്കാന്‍ കടലില്‍ മുങ്ങുന്നതിനിടെയാണ് മത്സ്യത്തൊഴിലാളിയുടെ തല മത്സ്യം കടിച്ചെടുത്തത്.

മനുഷ്യരെ സ്രാവ് കടിക്കുന്നത് തന്നെ അപൂർവമാണ്. അതിലും അപൂര്‍വമാണ് ശിരഛേദമെന്ന് കാലിഫോര്‍ണിയ സ്റ്റേറ്റ് യൂണിവേഴ്‌സിറ്റിയിലെ ഷാര്‍ക്ക് ലാബ് ഡയറക്ടര്‍ ക്രിസ് ലോ പറഞ്ഞു. സ്രാവുകള്‍ മനുഷ്യരെ അപൂര്‍വ്വമായി കടിക്കാറുണ്ടെന്നും കടിക്കുമ്പോള്‍ ഇരയാണെന്ന് തെറ്റിദ്ധരിച്ച് കാലുകള്‍ പിടിക്കാറുണ്ടെന്നും വിദഗ്ധര്‍ പറഞ്ഞു.

എന്നാല്‍ ഇത് ഒരു വ്യക്തിയാണെന്ന് തിരിച്ചറിഞ്ഞ ഉടന്‍ തന്നെ അവര്‍ ഉപേക്ഷിക്കുന്നു. 2023ലെ ആദ്യത്തെ സ്രാവ് ആക്രമണമാണ് ഇതെന്നാണ്  റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞ വര്‍ഷം ഇതേ മേഖലയില്‍ ഒരു മുങ്ങല്‍ വിദഗ്ധന്‍ സ്രാവിന്റെ ആക്രമണത്തില്‍ കൊല്ലപ്പെട്ടിരുന്നു.