Connect with us

Kerala

കണ്ണൂര്‍ സര്‍വകലാശാലാ യൂനിയന്‍ തിരഞ്ഞെടുപ്പില്‍ 26ാമതും എസ് എഫ് ഐ

അഞ്ച് ജനറല്‍ സീറ്റുകളില്‍ വിജയിച്ചു

Published

|

Last Updated

കണ്ണൂര്‍ | കണ്ണൂര്‍ സര്‍വകലാശാലാ യൂനിയന്‍ തിരഞ്ഞെടുപ്പില്‍ 26ാം തവണയും എസ് എഫ് ഐയുടെ വിജയത്തുടര്‍ച്ച. അഞ്ച് ജനറല്‍ സീറ്റുകളില്‍ എസ് എഫ്‌ ഐ വിജയിച്ചു. നന്ദജ് ബാബുവാണ് ചെയര്‍പേഴ്‌സൻ. എം ദില്‍ജിത്തിനെ വൈസ് ചെയര്‍പേഴ്‌സനായും അല്‍ന വിനോദിനെ വൈസ് ചെയര്‍പേഴ്‌സനായും കവിത കൃഷ്ണനെ ലേഡി സെക്രട്ടറിയായും കെ അധിഷയെ ജോയിൻ്റ് സെക്രട്ടറിയായും തിരഞ്ഞെടുത്തു.

സര്‍വകലാശാലയില്‍ എസ് എഫ്‌ ഐ വിജയാഘോഷം തുടങ്ങി. കണ്ണൂര്‍ എക്‌സിക്യൂട്ടീവിലും എസ് എഫ്‌ ഐക്കാണ് വിജയം.