Kerala
ആര്‍എസ്എസ് ശാഖയില്‍ ലൈംഗിക പീഡനമെന്ന് വെളിപ്പെടുത്തല്‍; യുവാവ് ജീവനൊടുക്കിയ സംഭവത്തില്‍ കേസെടുത്തു
കാഞ്ഞിരപ്പള്ളി കപ്പാട് സ്വദേശിയായ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ നീധീഷ് മുരളീധരനെതിരെയാണ് കേസ്
കോട്ടയം| ആര്‍എസ്എസ് ശാഖയില്‍ ലൈംഗിക പീഡനത്തിനിരയായെന്ന് വെളിപ്പെടുത്തിയ ശേഷം കോട്ടയം സ്വദേശിയായ യുവാവ് ജീവനൊടുക്കിയ സംഭവത്തില്‍ കേസെടുത്ത് പൊന്‍കുന്നം പോലീസ്. പ്രകൃതി വിരുദ്ധ പീഡനത്തിനാണ് പൊന്‍കുന്നം പോലീസ് കേസെടുത്തത്.
കാഞ്ഞിരപ്പള്ളി കപ്പാട് സ്വദേശിയായ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ നീധീഷ് മുരളീധരനെതിരെയാണ് കേസ്. തമ്പാനൂര്‍ പോലീസ് ആദ്യം രജിസ്റ്റര്‍ ചെയ്ത കേസ് നടപടിക്രമങ്ങള്‍ക്ക് ശേഷം പൊന്‍കുന്നം പോലീസിന് കൈമാറുകയായിരുന്നു. ഒക്ടോബര്‍ ഒമ്പതിനാണ് യുവാവിനെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തിയത്.
---- facebook comment plugin here -----




