Kerala
കല്‍പ്പറ്റ വയനാട് ബത്തേരി ഹൈവേ കവര്‍ച്ചാക്കേസ്; പോലീസിനെ ആക്രമിച്ച് കടന്നു കളഞ്ഞ പ്രതി പിടിയില്‍
കോഴിക്കോട് മെഡിക്കല്‍ കോളജ് പരിസരത്തു നിന്ന് ഇയാളെ അറസ്റ്റ് ചെയ്തു വയനാട്ടിലേക്ക് കൊണ്ടുവരവെ ബത്തേരി എസ്ഐ റാംകുമാറിനെ ആക്രമിച്ച് ഇയാള്‍ കടന്നുകളയുകയായിരുന്നു.
കല്‍പ്പറ്റ | കസ്റ്റഡിയില്‍ നിന്ന് ചാടിപ്പോയ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. തൃശ്ശൂര്‍ ചെന്ത്രാപ്പിന്നി സ്വദേശി സുഹാസിനെയാണ് ഒളിവില്‍ കഴിയവേ ബത്തേരി പോലീസ് അറസ്റ്റ് ചെയ്തത്. വയനാട് ബത്തേരി ഹൈവേ കവര്‍ച്ചാ കേസിലെ പ്രതിയാണ്.
മൂന്ന് ദിവസം മുന്‍പായിരുന്നു കോഴിക്കോട് മെഡിക്കല്‍ കോളജ് പരിസരത്തു നിന്ന് ഇയാളെ അറസ്റ്റ് ചെയ്തു വയനാട്ടിലേക്ക് കൊണ്ടുവരവെ ബത്തേരി എസ്ഐ റാംകുമാറിനെ ആക്രമിച്ച് ഇയാള്‍ കടന്നുകളയുകയായിരുന്നു. ഇയാള്‍ക്കായി പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കിയിരുന്നു. ഇയാള്‍ക്കൊപ്പം മറ്റൊരാളെ കൂടി പൊലീസ് പിടികൂടി. കുഴല്‍പ്പണ കവര്‍ച്ചാ സംഘത്തില്‍ ഉള്‍പ്പെട്ടവരാണ് ഇവര്‍. ബത്തേരി മുത്തങ്ങ കല്ലൂരില്‍ ഇന്നോവ കാര്‍ ആക്രമിച്ച് കടത്തിക്കൊണ്ടുപോയ കേസില്‍ ആണ് സുഹാസിനെ അറസ്റ്റ് ചെയ്തത്.




