Connect with us

Kerala

തമ്മനത്ത് കുടിവെള്ള ടാങ്ക് തകര്‍ന്ന സംഭവം: വിവിധയിടങ്ങളില്‍ ജലവിതരണം മുടങ്ങും, വകുപ്പ് മന്ത്രിയുടെ നേതൃത്വത്തില്‍ രാലിലെ യോഗം ചേരും

തൃപ്പൂണിത്തുറ പ്രദേശത്ത് പൂര്‍ണമായും പേട്ടയില്‍ ഭാഗികമായും ജലവിതരണം മുടങ്ങുമെന്നാണ് നിഗമനം

Published

|

Last Updated

കൊച്ചി |  എറണാകുളം തമ്മനത്ത് വാട്ടര്‍ അതോറിറ്റിയുടെ കൂറ്റന്‍ കുടിവെള്ള ടാങ്ക് തകര്‍ന്നത് നഗരത്തിലെ കുടിവെള്ള വിതരണത്തെ താറുമാറാക്കും. തൃപ്പൂണിത്തുറ പ്രദേശത്ത് പൂര്‍ണമായും പേട്ടയില്‍ ഭാഗികമായും ജലവിതരണം മുടങ്ങുമെന്നാണ് നിഗമനം. പാലാരിവട്ടം, എളമക്കര ഭാഗങ്ങളിലെ ജലവിതരണവും മുടങ്ങിയേക്കും. നാല്‍പത് വര്‍ഷത്തോളം പഴക്കമുള്ള കൂറ്റന്‍ ടാങ്കാണ് പുലര്‍ച്ചെ തകര്‍ന്നത്. 1.35 കോടി ലിറ്റര്‍ ശേഷിയുള്ളതാണ് ടാങ്ക്. ഇതില്‍ വിള്ളല്‍ വീഴുമ്പോള്‍ ഏകദേശം 1.10 കോടി ലിറ്റര്‍ വെള്ളം ഉണ്ടായിരുന്നെന്നാണ് വിലയിരുത്തല്‍.

അതേ സമയം, ജലവിതരണത്തിലെ പ്രതിസന്ധിയുള്‍പ്പെടെയുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കാനുള്ള ശ്രമങ്ങള്‍ യുദ്ധകാലാടിസ്ഥാനത്തില്‍ നടക്കുകയാണെന്ന് എറണാകുളം ജില്ലാകലക്ടര്‍ ജി പ്രിയങ്ക അറിയിച്ചു. പതിനൊന്ന് മണിക്ക് ജലവിഭവ മന്ത്രി ഉള്‍പ്പെടെ പങ്കെടുക്കുന്ന യോഗം ചേരും. നാശ നഷ്ടങ്ങള്‍ ഉള്‍പ്പെടെ വിലയിരുത്തുന്ന നടപടികള്‍ പുരോഗമിക്കുകയാണ്. നഷ്ടപരിഹാരം ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ യോഗം പരിഗണിക്കുമെന്നും എറണാകുളം ജില്ലാ കലക്ടര്‍ അറിയിച്ചു. ടാങ്കിന്റെ ഒരു ഭാഗമാണ് തകര്‍ന്നത്. മറ്റ് ഭാഗം ഉപയോഗിച്ച് ജലവിതരണം പുനഃസ്ഥാപിക്കാനാണ് ശ്രമം. ടാങ്കിന്റെ കാലപ്പഴക്കവും കൃത്യമായ അറ്റകുറ്റപ്പണി നടത്താത്തതുമാണ് തകര്‍ച്ചയ്ക്ക് ഇടയാക്കിയത് എന്നാണ് വിലയിരുത്തല്‍

 

Latest