Uae
ദുബൈ സമ്പദ് വ്യവസ്ഥയിൽ വൻ വളർച്ച
ആദ്യ പകുതിയിൽ ജി ഡി പി 4.4 ശതമാനം ഉയർന്നു
ദുബൈ| ദുബൈയുടെ മൊത്ത ആഭ്യന്തര ഉത്പാദനം (ജി ഡി പി) 2025-ന്റെ ആദ്യ പകുതിയിൽ 4.4 ശതമാനം വാർഷിക വളർച്ച രേഖപ്പെടുത്തി. 24,100 കോടി ദിർഹമായാണ് ജി ഡി പി ഉയർന്നതെന്ന് ദുബൈ ഡാറ്റാ ആൻഡ് സ്റ്റാറ്റിസ്റ്റിക്‌സ് എസ്റ്റാബ്ലിഷ്മെന്റ് (ഡിജിറ്റൽ ദുബൈ) പുറത്തുവിട്ട ഔദ്യോഗിക കണക്കുകൾ പറയുന്നു. സമ്പദ് വ്യവസ്ഥയുടെ ഈ ശക്തമായ മുന്നേറ്റം, ദുബൈയെ ലോകത്തിലെ ഏറ്റവും ചലനാത്മകമായ നഗര സമ്പദ് വ്യവസ്ഥകളിലൊന്നായി നിലനിർത്തുന്നുവെന്ന് അധികൃതർ പറഞ്ഞു.
ശക്തമായ ഈ വളർച്ച, യു എ ഇ വൈസ് പ്രസിഡന്റ‌്, പ്രധാനമന്ത്രി, ദുബൈ ഭരണാധികാരി ശൈഖ് മുഹമ്മദ് ബിൻ റാശിദ് അൽ മക്തൂമിന്റെ ദർശനം പ്രതിഫലിക്കുന്നുവെന്ന് ദുബൈ കിരീടാവകാശിയും യു എ ഇ ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാശിദ് അൽ മക്തൂം പറഞ്ഞു. ആദ്യ പകുതിയിലെ ഉയർന്ന ജി ഡി പി വളർച്ച, അടുത്ത ദശകത്തിൽ സമ്പദ് വ്യവസ്ഥയുടെ വലുപ്പം ഇരട്ടിയാക്കാൻ ലക്ഷ്യമിടുന്ന ദുബൈയുടെ “ഡി 33′ സാമ്പത്തിക അജണ്ടയുടെ പുരോഗതി അളക്കാവുന്ന ഫലങ്ങളായി മാറിക്കൊണ്ടിരിക്കുകയാണെന്നും ശൈഖ് ഹംദാൻ കൂട്ടിച്ചേർത്തു.
ആരോഗ്യം, നിർമാണം, റിയൽ എസ്റ്റേറ്റ് മേഖലകളിലാണ് കുതിച്ചുചാട്ടം നടത്തിയത്. ആരോഗ്യ, സാമൂഹിക പ്രവർത്തന മേഖല ഏറ്റവും ഉയർന്ന വളർച്ച (20 ശതമാനം) രേഖപ്പെടുത്തി. ഇത് മൊത്തം ജി ഡി പി വളർച്ചയിൽ 1.4 ശതമാനം സംഭാവന നൽകി.
സർക്കാർ അടിസ്ഥാന സൗകര്യ പദ്ധതികളുടെ പിന്തുണയോടെ നിർമാണ മേഖല 8.5 ശതമാനം വളർച്ച രേഖപ്പെടുത്തി, ജി ഡി പിയിലേക്ക് 6.7 ശതമാനം സംഭാവന നൽകി.
റിയൽ എസ്റ്റേറ്റ് മേഖല ഏഴ് ശതമാനം വളർന്നു. പ്രോപ്പർട്ടി വിൽപ്പനയിൽ 40 ശതമാനം വർധനവുണ്ടായത്. ധനകാര്യ, ഇൻഷ്വറൻസ് മേഖല 6.7 ശതമാനം വർധിച്ച് 12.5 ശതമാനം സംഭാവന നൽകി. ഗതാഗത, സംഭരണ മേഖല 5.3 ശതമാനം വളർച്ച രേഖപ്പെടുത്തി. താമസം, ഭക്ഷ്യ സേവന മേഖല 4.9 ശതമാനം വളർന്നു, അന്താരാഷ്ട്ര സന്ദർശകരുടെ എണ്ണത്തിൽ 6 ശതമാനം വർധനവുണ്ടായതാണ് ഈ വളർച്ചക്ക് കാരണം.

---- facebook comment plugin here -----