Aksharam Education
സെറ്റ് അപേക്ഷാ തീയതി നീട്ടി
ഡിസംബർ പത്തിന് വൈകിട്ട് അഞ്ച് വരെ ദീർഘിപ്പിച്ചു
ഹയർ സെക്കൻഡറി, നോൺ വൊക്കേഷനൽ അധ്യാപക നിയമനത്തിന് ഏർപ്പെടുത്തിയിരിക്കുന്ന സംസ്ഥാനതല യോഗ്യതാ നിർണയ പരീക്ഷയായ സെറ്റ് (സ്റ്റേറ്റ് എലിജിബിലിറ്റി ടെസ്റ്റ്) ഓൺലൈൻ രജിസ്‌ട്രേഷൻ ഡിസംബർ പത്തിന് വൈകിട്ട് അഞ്ച് വരെ ദീർഘിപ്പിച്ചു.
ഓൺലൈൻ രജിസ്‌ട്രേഷൻ നടത്തിയ വിവരങ്ങളിൽ എന്തെങ്കിലും മാറ്റം വരുത്തണമെന്നുണ്ടെങ്കിൽ ഡിസംബർ 11, 12, 13 തീയതികളിൽ മാറ്റം വരുത്താം. നോൺ ക്രീമിലെയർ വിഭാഗത്തിൽപ്പെടുന്നവർ നോൺക്രീമിലെയർ സർട്ടിഫിക്കറ്റിന്റെ അസ്സൽ (2024 ഒക്ടോബർ 30നും 2025 ഡിസംബർ 13നും ഇടയിൽ ലഭിച്ചതായിരിക്കണം) സെറ്റ് പാസ്സാകുന്ന പക്ഷം ഹാജരാകണം.
---- facebook comment plugin here -----




