Connect with us

Aksharam Education

ഡിപ്ലോമ ഇൻ യോഗിക് സയൻസ് ആൻഡ് സ്പോർട്‌സ് യോഗ പരീക്ഷ ഡിസംബറിൽ ആരംഭിക്കു

തിയറി പരീക്ഷ ഡിസംബർ 21, ജനുവരി മൂന്ന്, നാല് തീയതികളിലും പ്രായോഗിക പരീക്ഷ ഡിസംബർ 26, 27, 28, 29, 30 തീയതികളിലും അതത് പഠന കേന്ദ്രങ്ങളിൽ നടത്തും.

Published

|

Last Updated

സ്‌കോൾ കേരള- ഡിപ്ലോമ ഇൻ യോഗിക് സയൻസ് ആൻഡ് സ്പോർട്‌സ് യോഗ കോഴ്സിന്റെ രണ്ടാം ബാച്ചിന്റെ പൊതുപരീക്ഷ ഡിസംബർ 21ന് ആരംഭിക്കും. തിയറി പരീക്ഷ ഡിസംബർ 21, ജനുവരി മൂന്ന്, നാല് തീയതികളിലും പ്രായോഗിക പരീക്ഷ ഡിസംബർ 26, 27, 28, 29, 30 തീയതികളിലും അതത് പഠന കേന്ദ്രങ്ങളിൽ നടത്തും.

പരീക്ഷാ ഫീസ് 1,200 രൂപ. പിഴ കൂടാതെ ഡിസംബർ അഞ്ച് വരെയും 100 രൂപ പിഴയോടെ ഡിസംബർ 12 വരെയും അടയ്ക്കാം. യോഗ പഠിതാക്കൾക്ക് നൽകിയിട്ടുള്ള യൂസർനെയിമും (അപ്ലിക്കേഷൻ നമ്പർ) പാസ്‌വേഡും (ജനന തീയതി) ഉപയോഗിച്ച് സ്‌കോൾ കേരളയുടെ വെബ്‌സൈറ്റായ www.scolekerala.org യിലെ Students Login-ൽ “Exam Fee Payment’ എന്ന ലിങ്ക് വഴി ഫീസ് അടയ്ക്കാം.

സ്‌കോൾ കേരള വെബ്സൈറ്റിൽ നിന്ന് ഡൗൺലോഡ് ചെയ്തെടുക്കുന്ന അപേക്ഷാഫോം പൂരിപ്പിച്ച്, ഫീസ് ഒടുക്കിയ ഓൺലൈൻ രസീത്, സ്‌കോൾ-കേരള അനുവദിച്ച തിരിച്ചറിയൽ കാർഡിന്റെ പകർപ്പ് എന്നിവ സഹിതം ബന്ധപ്പെട്ട പഠനകേന്ദ്രം പ്രിൻസിപ്പലിന് അപേക്ഷ സമർപ്പിക്കണം. ഇന്റേണൽ പരീക്ഷക്ക് 40 ശതമാനം മാർക്കും സമ്പർക്ക ക്ലാസ്സിലെ 80 ശതമാനം ഹാജരുമാണ് പരീക്ഷ എഴുതാനുള്ള യോഗ്യത. യോഗ ഒന്നാം ബാച്ച് (2024 മേയ്) പൊതുപരീക്ഷക്ക് രജിസ്റ്റർ ചെയ്യുകയും വിവിധ കാരണങ്ങളാൽ പൂർണമായോ/ഏതെങ്കിലും വിഷയങ്ങൾ മാത്രമായോ എഴുതാൻ കഴിയാതെ വരികയും ചെയ്ത വിദ്യാർഥികൾക്കും ഏതെങ്കിലും വിഷയത്തിൽ നിർദിഷ്ട യോഗ്യത നേടാത്തവർക്കും ഡിസംബറിലെ പരീക്ഷക്ക് അപേക്ഷിക്കാം. വിശദാംശങ്ങൾ വെബ്സൈറ്റിൽ ലഭിക്കും. ഫോൺ: 0471-2342950, 2342271, 2342369.

Latest