Connect with us

Kerala

ടോറസ് ലോറിയിടിച്ച് സ്‌കൂട്ടര്‍ യാത്രികന്‍ മരിച്ചു; ലോറി ദേഹത്തിലൂടെ കയറിയിറങ്ങി

കച്ചേരിത്താഴം ഭാഗത്തുനിന്നും വരികയായിരുന്ന സ്‌കൂട്ടറില്‍ ലോറിയിടിക്കുകയായിരുന്നു.

Published

|

Last Updated

കൊച്ചി |  ടോറസ് ലോറി സ്‌കൂട്ടറിലിടിച്ചുണ്ടായ അപകടത്തില്‍ വയോധികന്‍ മരിച്ചു. മൂവാറ്റുപുഴ വെള്ളൂര്‍കുന്നത്താണ് അപകടം. വെള്ളൂര്‍കുന്നം മാരിയില്‍ ജയനാണ് (67) മരിച്ചത്. ഇടിച്ചിട്ടശേഷം ലോറി സ്‌കൂട്ടര്‍ ജയന്റെ ദേഹത്തിലൂടെ കയറി ഇറങ്ങുകയായിരുന്നു.

കച്ചേരിത്താഴം ഭാഗത്തുനിന്നും വരികയായിരുന്ന സ്‌കൂട്ടറില്‍ ലോറിയിടിക്കുകയായിരുന്നു. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നു. സ്‌കൂട്ടറില്‍ ടോറസ് ലോറി തട്ടുന്നതും ജയന്‍ റോഡില്‍ വീഴുന്നതും ദൃശ്യങ്ങളിലുണ്ട്. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനുശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.മൂവാറ്റുപുഴ പോലീസ് കേസെടുത്തു.