Connect with us

Ongoing News

ബസ് ഇടിച്ച് സ്‌കൂട്ടര്‍ യാത്രികന്‍ മരിച്ചു

പുനലൂര്‍-മൂവാറ്റുപുഴ സംസ്ഥാന പാതയില്‍ ഞായറാഴ്ച ഉച്ചക്ക് 12 മണിയോടെയാണ് സംഭവം.

Published

|

Last Updated

പത്തനംതിട്ട |  സ്വകാര്യ ബസും സ്‌കൂട്ടറും കൂട്ടിയിടിച്ച് സ്‌കൂട്ടര്‍ യാത്രികന്‍ മരിച്ചു.തമിഴ്നാട് സ്വദേശി ഷണ്‍മുഖന്‍ (55) ആണ് മരിച്ചത്. പുനലൂര്‍-മൂവാറ്റുപുഴ സംസ്ഥാന പാതയില്‍ ഞായറാഴ്ച ഉച്ചക്ക് 12 മണിയോടെയാണ് സംഭവം.

പത്തനംതിട്ട മൈലപ്ര പോസ്റ്റ് ഓഫീസ് ജംഗ്ഷന് സമീപമാണ് അപകടം നടന്നത്. മരിച്ച ഷണ്‍മുഖന്‍ മേശരി പണിക്കാരനായിരുന്നു. വര്‍ഷങ്ങളായി കുടുംബസമേതം മേക്കൊഴൂരിലാണ് താമസം. മൃതദേഹം പത്തനംതിട്ട ജനറല്‍ ആശുപത്രി മോര്‍ച്ചറിയില്‍. ഭാര്യ: മലര്‍കൊടി. മക്കള്‍: ലക്ഷ്മി, ശരണ്യ, ഭാഗ്യ ലക്ഷ്മി .

---- facebook comment plugin here -----

Latest