Saudi Arabia
സഊദി ടൊയോട്ട ക്രോസ് കൺട്രി റാലി: യസീദ് ബിൻ മുഹമ്മദ് അൽ റാജ്ഹി ചാമ്പ്യൻ
ചെക്ക് റേസറായ മിറോസ്ലാവ് സബെൽറ്റലിനാണ് രണ്ടാം സ്ഥാനം.

അസീർ | ദേശീയ ദിനത്തോടോടനുബന്ധിച്ച് സഊദി ഓട്ടോമൊബൈൽ ആൻഡ് മോട്ടോർ സൈക്കിൾ ഫെഡറേഷൻ സംഘടിപ്പിച്ച അസീർ റാലിയിൽ യസീദ് ബിൻ മുഹമ്മദ് അൽ റാജ്ഹി ചാമ്പ്യനായി. ചെക്ക് റേസറായ മിറോസ്ലാവ് സബെൽറ്റലിനാണ് രണ്ടാം സ്ഥാനം.
ഡെസേർട്ട് റാലി ചാമ്പ്യൻഷിപ്പിന്റെ ആദ്യ റൗണ്ടായ അസിർ റാലിയിൽ ഡിർക്ക് വോൺ സെറ്റ്‌സെവിറ്റ്‌സ് ആയിരുന്നു നാവിഗേറ്റർ. ഈ മാസം 21 മുതൽ 24 വരെ അബഹയിലെ അൽ ഗദ, ഖർൻ അൽ ഖല, താരിബ് എന്നീ പ്രദേശങ്ങളിലൂടെ കടന്നുപോയ റാലിയുടെ ആകെ ദൂരം 769.10 കിലോമീറ്ററായിരുന്നു. നിലവിൽ സഊദി ടൊയോട്ട ഡെസേർട്ട് റാലി ചാമ്പ്യൻഷിപ്പിന്റെ ഉടമയാണ് യാസിദ്.
---- facebook comment plugin here -----