Connect with us

Saudi Arabia

ചെങ്കടൽ സമുദ്ര ഗതാഗതം സംരക്ഷിക്കും: സഊദി അറേബ്യ

യമനിൽ സമാധാനം കൈവരിക്കുകയും ജനങ്ങളുടെ ദുരിതം അവസാനിപ്പിക്കുകയും ചെയ്യുക എന്നതാണ് സഊദി അറേബ്യയുടെ ലക്ഷ്യമെന്ന് മന്ത്രാലയം

Published

|

Last Updated

റിയാദ്| യമൻ ജനതയ്ക്കുമേൽ ഉപരോധം ഏർപ്പെടുത്തുകയും സമുദ്ര ഗതാഗതം നിയന്ത്രിക്കുകയും ചെയ്യുന്നുവെന്ന ഹൂത്തികളുടെ  ആരോപണങ്ങൾ സഊദി  അറേബ്യ തള്ളിക്കളഞ്ഞു. യമനുമായുള്ള  പിന്തുണ വീണ്ടും ആവർത്തിക്കുകയും അന്താരാഷ്ട്ര നിയമങ്ങൾക്കനുസൃതമായി തങ്ങളുടെ കപ്പലുകൾ ചെങ്കടലിലൂടെയുള്ള ഗതാഗതം സംരക്ഷിക്കാൻ ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കുമെന്ന് സഊദി അറേബ്യ വ്യക്തമാക്കി.

യമനിലെ വികസന പദ്ധതികൾ, ബജറ്റ് പിന്തുണ, വൈദ്യുതി നിലയങ്ങൾ പ്രവർത്തിപ്പിക്കുന്നതിനുള്ള ഇന്ധന വിതരണം എന്നിവയിലൂടെ  ജനതയുടെ ദുരിതം ലഘൂകരിക്കുന്നതിന് കഴിഞ്ഞ നിരവധി വർഷങ്ങളായി നിയമാനുസൃത സർക്കാരിനൊപ്പം സഊദി  അറേബ്യ പ്രവർത്തിച്ചിട്ടുണ്ടെന്ന് വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു.

2026 ന്റെ ആദ്യ പകുതിയിൽ ഭക്ഷണം, ഇന്ധനം, നിർമ്മാണ സാമഗ്രികൾ, മറ്റ് സാധനങ്ങൾ എന്നിവ വഹിച്ചുകൊണ്ടുള്ള 300 ലധികം വാണിജ്യ കപ്പലുകൾ വടക്കൻ യമൻ തുറമുഖങ്ങളായ ഹൊദൈദ, അൽ സാലിഫ്, റാസ് ഇസ്സ എന്നിവിടങ്ങളിൽ പ്രവേശിച്ചതായും, ആയുധങ്ങളും വെടിക്കോപ്പുകളും കടത്തുന്നത് തടയുന്നതിനുള്ള നടപടികൾ യുഎൻ സുരക്ഷാ കൗൺസിൽ പ്രമേയം 2216 പ്രകാരം നിലവിലുണ്ടെന്നും,രാജ്യത്തിനെതിരെ തെറ്റായ ആരോപണങ്ങൾ ഉന്നയിച്ച് വളർന്നുവരുന്ന സാമ്പത്തിക ബുദ്ധിമുട്ടുകളിൽ നിന്നും പൊതുജനങ്ങളുടെ അസംതൃപ്തിയിൽ നിന്നും ശ്രദ്ധ തിരിക്കാൻ ഹൂത്തികൾ ശ്രമിക്കുന്നുണ്ടെന്നും മന്ത്രാലയം വ്യക്തമാക്കി.

യമനിൽ സമാധാനം കൈവരിക്കുകയും ജനങ്ങളുടെ ദുരിതം അവസാനിപ്പിക്കുകയും ചെയ്യുക എന്നതാണ് സഊദി അറേബ്യയുടെ ലക്ഷ്യമെന്ന് മന്ത്രാലയം ആവർത്തിച്ചു. യുഎൻ സുരക്ഷാ കൗൺസിൽ പ്രമേയങ്ങൾ, പ്രത്യേകിച്ച് യമനിലെ 2216-ാം പ്രമേയവും ചെങ്കടലിലെ നാവിഗേഷൻ സ്വാതന്ത്ര്യം സംരക്ഷിക്കുന്നതിനുള്ള 2722-ാം പ്രമേയവും നടപ്പിലാക്കുന്നതിലൂടെ പ്രസക്തമായ ഉത്തരവാദിത്തങ്ങൾ നിറവേറ്റാൻ സഊദി  അറേബ്യ അന്താരാഷ്ട്ര സമൂഹത്തോട് ആഹ്വാനം ചെയ്തു.

Content Highlights: Saudi Arabia rejected Houthi claims of imposing a blockade on Yemen and restricting maritime traffic. The Foreign Ministry reaffirmed its support for the Yemeni people and pledged to protect Red Sea shipping. It noted over 300 commercial ships entered northern ports in early 2026.

 

 

---- facebook comment plugin here -----

Latest