Connect with us

Pathanamthitta

ശബരിമല മണ്ഡല മഹോത്സവം; ദര്‍ശനത്തിനെത്തിയത് 32.50 ലക്ഷം തീര്‍ത്ഥാടകര്‍

297.07 കോടി രൂപ വരുമാനം

Published

|

Last Updated

ശബരിമല| മണ്ഡല മഹോത്സവം നാല്‍പത്തിയൊന്ന് ദിവസം പൂര്‍ത്തിയായപ്പോള്‍ 32,49,756 തീര്‍ത്ഥാടകര്‍ ശബരിമലയില്‍ ദര്‍ശനം നടത്തി.2023നെ അപേക്ഷിച്ച് 4,07,309 തീര്‍ഥാടകരാണ് അധികമായി ദര്‍ശനം നടത്തിയത്. ഇതില്‍ 5,66,571 ഭക്തരാണ് തത്സമയ ഓണ്‍ലൈന്‍ ബുക്കിങ് വഴി സന്നിധാനത്ത് എത്തിയത്. 74,774 ഭക്തര്‍ പുല്‍മേട് വഴിയും സന്നിധാനത്തെത്തി.

2023ല്‍ 4,02,269 തീര്‍ഥാടകര്‍ സ്‌പോട്ട് ബുക്കിങ്ങിലൂടെയും 69,250 പേര്‍ പുല്‍മേട് വഴിയും സന്നിധാനത്ത് എത്തിയിരുന്നു.ഈ വര്‍ഷത്തെ മണ്ഡല തീര്‍ത്ഥാടനം പൂര്‍ത്തിയായപ്പോള്‍ വരുമാനത്തിലും വര്‍ധനവുണ്ടായി. 2,97,06,67,679 രൂപയാണ് ശബരിമല മണ്ഡല തീര്‍ത്ഥാടനകാലത്തെ ആകെ വരുമാനം. കഴിഞ്ഞ വര്‍ഷം ഇത് 2,14,82,87, 898 രൂപയായിരുന്നു.

അരവണ ഇനത്തില്‍ 1,24,02,30,950 രൂപയുടെ വരുമാനം ആണ് ദേവസ്വം ബോര്‍ഡിന് ഈ വര്‍ഷം ലഭിച്ചത്.2023നെ അപേക്ഷിച്ച് 22,06,59,540 രൂപയാണ് അധികമായി ലഭിച്ചത്. കാണിക്ക ഇനത്തില്‍ 80,25,74,567 രൂപ ലഭിച്ചു. കഴിഞ്ഞ വര്‍ഷം 66,97,28,862 രൂപയായിരുന്നു കാണിക്ക ഇനത്തില്‍ ലഭ്യമായതെന്നും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി എസ് പ്രശാന്ത് പറഞ്ഞു.

Latest