Kerala
ശബരിമല സ്വര്‍ണപ്പാളി പ്രതിഷേധം; സന്ദീപ് വാര്യര്‍ ഉള്‍പ്പെടെ 17 പ്രതികള്‍ക്കും ജാമ്യമില്ല
പത്തനംതിട്ട ജെ സി എം കോടതിയാണ് പ്രതികള്‍ക്ക് ജാമ്യം നിഷേധിച്ചത്.

പത്തനംതിട്ട |ശബരിമല സ്വര്‍ണപ്പാളി വിവാദത്തില്‍ ദേവസ്വം ബോര്‍ഡ് പത്തനംതിട്ട ഡെപ്യൂട്ടി കമ്മീഷണര്‍ ഓഫീസിലേക്ക് യൂത്ത് കോണ്‍ഗ്രസ് നടത്തിയ മാര്‍ച്ചിലെ സംഘര്‍ഷത്തെ തുടര്‍ന്ന് റിമാന്‍ഡിലായ കോണ്‍ഗ്രസ് വക്താവ് സന്ദീപ് വാര്യര്‍ ഉള്‍പ്പെടെ 17 പ്രതികള്‍ക്കും ജാമ്യമില്ല. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ റിമാന്‍ഡില്‍ തുടരും. പത്തനംതിട്ട ജെ സി എം കോടതിയാണ് പ്രതികള്‍ക്ക് ജാമ്യം നിഷേധിച്ചത്.
രണ്ട് ദിവസം മുന്‍പാമ് പത്തനംതിട്ട ദേവസ്വം ഡെപ്യൂട്ടി കമ്മീഷന്‍ ഓഫീസിലേക്ക് യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ച് നടത്തിയത് ്. സന്ദീപ് വാര്യര്‍ക്ക് പുറമെ യൂത്ത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് വിജയ് ഇന്ദുചൂഡന്‍, സംസ്ഥാന സെക്രട്ടറിമാരായ സാം ജി ഇടമുറി, അനീഷ് വേങ്ങവിള, നഹാസ് പത്തനംതിട്ട ഉള്‍പ്പെടെ 14 യുവാക്കളും മൂന്ന് വനിതാ പ്രവര്‍ത്തകരുമാണ് റിമാന്‍ഡില്‍ കഴിയുന്നത്. കേസില്‍ ഒന്നാം പ്രതിയാണ് സന്ദീപ് വാര്യര്‍. വിജയ് ഇന്ദുചൂഡനാണ് രണ്ടാംപ്രതി. പ്രതിഷേധത്തിന്റെ ഭാഗമായി ഓഫീസിന് മുന്നില്‍ പ്രവര്‍ത്തകര്‍ തേങ്ങ ഉടയ്ക്കുമെന്നായിരുന്നു ആദ്യം അറിയിച്ചത്. എന്നാല്‍ പ്രവര്‍ത്തകര്‍ തേങ്ങ ഓഫീസിന് നേരെ വലിച്ചെറിഞ്ഞു.