Career Notification
ഐ ബിയിൽ ഒഴിവ്
രാജ്യത്തെ 37 സബ്‌സിഡിയറി ഇന്റലിജൻസ് ബ്യൂറോയിലേക്കാണ് അപേക്ഷ വിളിച്ചിരിക്കുന്നത്
ഇന്റലിജൻസ് ബ്യൂറോയിൽ മൾട്ടി ടാസ്‌കിംഗ് സ്റ്റാഫിന്റെ 362 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. രാജ്യത്തെ 37 സബ്‌സിഡിയറി ഇന്റലിജൻസ് ബ്യൂറോയിലേക്കാണ് അപേക്ഷ വിളിച്ചിരിക്കുന്നത്. ഇതിൽ 13 ഒഴിവ് തിരുവനന്തപുരത്താണ്. 18,000-56,000 ആണ് ശമ്പളം. കൂടാതെ അടിസ്ഥാന ശമ്പളത്തിന്റെ 20 ശമതാനം തുക സെക്യൂരിറ്റി അലവൻസായി ലഭിക്കും. പത്താംക്ലാസ്സ് അല്ലെങ്കിൽ തത്തുല്യമാണ് യോഗ്യത. അപേക്ഷിക്കുന്ന സംസ്ഥാനത്ത് താമസിക്കുന്നവരായിരിക്കണം. ഇത് തെളിയിക്കുന്ന ഡൊമിസൽ സർട്ടിഫിക്കറ്റുണ്ടായിരിക്കണം. 18-25 വയസ്സാണ് പ്രായം.
പരീക്ഷ
രണ്ട് ഘട്ടങ്ങളിലായി നടക്കുന്ന പരീക്ഷ വഴിയാകും തിരഞ്ഞെടുക്കുക. ഒബ്ജക്ടീവ് മാതൃകയിലുള്ള ഒന്നാംഘട്ട പരീക്ഷക്ക് മൾട്ടിപ്പിൾ ചോയ്‌സ് ചോദ്യങ്ങളായിരിക്കും ഉണ്ടാകുക. 100 മാർക്കിനുള്ള പരീക്ഷക്ക് ഒരു മണിക്കൂറാണ് സമയം. ഒന്നാംഘട്ട പരീക്ഷയിൽ നിന്ന് ഒഴിവുകളുടെ പത്തിരട്ടിപേരെയാണ് രണ്ടാംഘട്ട പരീക്ഷയിലേക്ക് ഷോർട്ട് ലിസ്റ്റ് ചെയ്യുക. രണ്ടാംഘട്ട പരീക്ഷ വിവരാണാത്മക രീതിയിലായിരിക്കും. ഒരു മണിക്കൂറാണ് പരീക്ഷാ സമയം. രണ്ടാം പരീക്ഷയിൽ മിനിമം മാർക്ക് നേടിയിരിക്കണം.
ആദ്യ പരീക്ഷയിലെ മാർക്കിന്റെ അടിസ്ഥാനത്തിലാകും തിരഞ്ഞെടുക്കുക. ഒരാൾക്ക് ഒരു സബ്‌സിഡിയറി ഇന്റലിജൻസ് ബ്യൂറോയിലേക്ക് മാത്രമേ അപേക്ഷിക്കാനാകൂ. ഓൺലൈനായാണ് അപേക്ഷിക്കേണ്ടത്. വിവരങ്ങൾക്ക് www.mha.gov.in, www.ncs.gov.in സന്ദർശിക്കുക. അവസാന തീയതി ഡിസംബർ 14.



