Connect with us

Kerala

മലപ്പുറത്ത് എസ്‌ഐആര്‍ ക്യാമ്പിനിടെ മുണ്ട് പൊക്കികാണിച്ച ബിഎല്‍ഒക്കെതിരെ നടപടി; നഗ്‌നതാ പ്രദര്‍ശനം സ്ത്രീകളടക്കം നോക്കിനില്‍ക്കെ

തൃപ്രങ്ങോട് പഞ്ചായത്തിലെ 38ാം നമ്പര്‍ ബൂത്തിലെ ബിഎല്‍ഒ വാസുദേവനാണ് അശ്ലീലപ്രദര്‍ശനം നടത്തിയത്

Published

|

Last Updated

മലപ്പുറം| മലപ്പുറം തിരൂരില്‍ എസ്ഐആര്‍ എന്യൂമറേഷന്‍ ഫോം വിതരണ ക്യാമ്പിനിടെ അശ്ലീലപ്രദര്‍ശനം നടത്തിയ ബിഎല്‍ഒയ്ക്കെതിരെ നടപടി. തവനൂര്‍ മണ്ഡലം 38-ാം നമ്പര്‍ ആനപ്പടി വെസ്റ്റ് എല്‍പി സ്‌കൂള്‍ ബൂത്തിലെ ബിഎല്‍ഒ വാസുദേവനെ ജില്ലാ കളക്ടര്‍ ചുമതലയില്‍ നിന്നും മാറ്റി. എന്യൂമറേഷന്‍ ഫോം വിതരണ ക്യാമ്പിനിടെ സ്ത്രീകള്‍ അടക്കമുള്ളവര്‍ നോക്കിനില്‍ക്കെ വാസുദേവന്‍ മുണ്ട് പൊക്കി കാണിക്കുകയായിരുന്നു. കഴിഞ്ഞ വ്യാഴാഴ്ചയായിരുന്നു സംഭവം.

സംഭവത്തില്‍ വാസുദേവനോട് വിശദീകരണം തേടുമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു. പ്രായമുള്ളവരടക്കം വെയിലത്ത് വരിയില്‍ നില്‍ക്കുന്നത് നാട്ടുകാര്‍ ചോദ്യം ചെയ്തതാണ് പ്രകോപനത്തിന് കാരണം. എന്യൂമറേഷന്‍ ഫോം വീട്ടില്‍ കൊണ്ടുവന്ന് ചെയ്തുകൂടെ എന്ന് ചോദിച്ചപ്പോള്‍ വില്ലേജ് ഓഫീസറോട് പറയാനാണ് ബിഎല്‍ഒയുടെ മറുപടി. അതിനിടെ നാട്ടുകാര്‍ വീഡിയോ എടുക്കുന്നത് കണ്ടതോടെ ബിഎല്‍ഒ എഴുന്നേറ്റ് നിന്ന് കാമറയ്ക്ക് നേരെ മുണ്ട് ഉയര്‍ത്തി കാണിക്കുകയായിരുന്നു.

 

---- facebook comment plugin here -----