Connect with us

Career Education

വ്യോമസേനയിൽ ഒഴിവ്

2027 ജനുവരിയിൽ തുടങ്ങുന്ന കോഴ്‌സുകളിലേക്കാണ് ഇപ്പോൾ അപേക്ഷ ക്ഷണിച്ചത്.

Published

|

Last Updated

ന്ത്യൻ വ്യോമസേനയിലെ ഫ്ലയിംഗ്, ഗ്രൗണ്ട് ഡ്യൂട്ടി (ടെക്നിക്കലും നോൺ-ടെക്‌നിക്കലും) ശാഖകളിൽ കമ്മീഷൻഡ് ഓഫീസർമാരുടെ 340 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഇതിൽ പുരുഷന്മാർക്ക് 273ഉം വനിതകൾക്ക് 67ഉം ഒഴിവുകളുണ്ട്. 2027 ജനുവരിയിൽ തുടങ്ങുന്ന കോഴ്‌സുകളിലേക്കാണ് ഇപ്പോൾ അപേക്ഷ ക്ഷണിച്ചത്.

യോഗ്യത

60 ശതമാനം മാർക്കുള്ള ബി ടെക് അഥവാ മറ്റ് ബാച്ചിലർ ബിരുദമുള്ളവർക്ക് ഫ്ലയിംഗിലേക്ക് അപേക്ഷിക്കാം. പ്ലസ്ടുവിൽ കണക്കിനും ഫിസിക്‌സിനും 50 ശതമാനം മാർക്ക് വീതം വേണം. അഡ്മിനിസ്‌ട്രേഷൻ, ലോജിസ്റ്റിക്‌സ്, അക്കൗണ്ട്‌സ്, എജ്യുക്കേഷൻ എന്നിവയൊഴികെ എല്ലാ വിഷയത്തിനും 50 ശതമാനം മാർക്കും വേണം.

2027 ജനുവരി ഒന്നിന് ഫ്ലയിംഗ് ബ്രാഞ്ചിലേക്ക് അപേക്ഷിക്കുന്നവരുടെ പ്രായം 20-24. ഇന്ത്യയിലെ കമേഴ്‌സ്യൽ പൈലറ്റ് ലൈസൻസുള്ളവർക്ക് 26 വരെയാകാം. ഗ്രൗണ്ട് ഡ്യൂട്ടിക്ക് 20-26 വയസ്സ്. കോഴ്‌സ് തുടങ്ങുമ്പോൾ അവിവാഹിതരായിരിക്കണം. ട്രെയ്‌നിംഗ് വേളയിലും വിവാഹം കഴിക്കാൻ പാടില്ല. ഓൺലൈൻ ടെസ്റ്റിൽ മികവുള്ളവർ അഞ്ച് ദിവസത്തോളം നീളുന്ന എയർഫോഴ്‌സ് സെലക്‌ഷൻ ബോർഡ് (എ എഫ് എസ് ബി) ഇന്റർവ്യൂവിൽ പങ്കെടുക്കണം. ഡെറാഡൂൺ, മൈസൂരു, ഗാന്ധിനഗർ, വാരാണസി, ഗുവാഹത്തി എന്നിവിടങ്ങളിലാണ് ഇന്റർവ്യൂ നടക്കുക. പൂർണവിവരങ്ങൾ വെബ്സൈറ്റിൽ ലഭ്യമാണ്. afcatcell@cdac.in, afcathelpdesk@edcil.co.in.

പരീക്ഷ

2026 ജനുവരി 31നാണ് എയർഫോഴ്സ് കോമൺ അഡ്മിഷൻ ടെസ്റ്റ് നടക്കുക. ഓൺലൈനായി ഡിസംബർ 14ന് രാത്രി 11.30 വരെ അപേക്ഷ സമർപ്പിക്കാം. കേരളത്തിൽ തിരുവനന്തപുരം, എറണാകുളം, തൃശൂർ, കണ്ണൂർ എന്നിവിടങ്ങളിലാണ് പരീക്ഷാകേന്ദ്രം.