Kerala
എസ് എസ് കെ ഫണ്ട് ഉടന്‍ അനുവദിക്കണം; കേന്ദ്രത്തിന് കത്തയച്ചതായി മന്ത്രി ശിവന്‍കുട്ടി
രണ്ടര വര്‍ഷമായി ഫണ്ട് അനുവദിക്കുന്നില്ല. 1,158 കോടി രൂപ ലഭിക്കാനുണ്ട്. ഫണ്ട് തടയുന്നതില്‍ സംസ്ഥാന ബി ജെ പിക്കും പങ്കുണ്ട്.
തിരുവനന്തപുരം | സംസ്ഥാനത്തിന് എസ് എസ് കെ ഫണ്ട് കേന്ദ്രം അടിയന്തരമായി അനുവദിക്കണമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. ആവശ്യമുന്നയിച്ച് കേന്ദ്രത്തിന് കത്തയച്ചതായി മന്ത്രി പറഞ്ഞു.
രണ്ടര വര്‍ഷമായി ഫണ്ട് അനുവദിക്കുന്നില്ല. 1,158 കോടി രൂപ ലഭിക്കാനുണ്ട്. ഫണ്ട് തടയുന്നതില്‍ സംസ്ഥാന ബി ജെ പിക്കും പങ്കുണ്ട്. വിഷയത്തില്‍ ബി ജെ പി മറുപടി പറയണമെന്നും മന്ത്രി ആവശ്യപ്പെട്ടു.
എസ് ഐ ഐറിന് സ്‌കൂള്‍ കുട്ടികളെ ഉപയോഗിക്കുന്നത് അംഗീകരിക്കാനാവില്ലെന്നും വിദ്യാഭ്യാസ മന്ത്രി പറഞ്ഞു. വിദ്യാഭ്യാസ അവകാശം ലംഘിക്കപ്പെടരുത്. ഇക്കാര്യത്തില്‍ കര്‍ശന നിര്‍ദേശം നല്‍കിയതായും മന്ത്രി അറിയിച്ചു.
---- facebook comment plugin here -----



