Connect with us

Kerala

ശബരിമല സ്വര്‍ണക്കൊള്ള: പാര്‍ട്ടി വിശ്വസിച്ച് ചുമതലയേല്‍പ്പിച്ചവര്‍ നീതി പുലര്‍ത്തിയില്ലെന്ന് എം വി ഗോവിന്ദന്‍

സ്വര്‍ണ കവര്‍ച്ചയില്‍ സി പി എമ്മില്‍ ആര്‍ക്കെങ്കിലും പങ്കുണ്ടെങ്കില്‍ കുറ്റപത്രം സമര്‍പ്പിക്കപ്പെട്ട ശേഷം ശക്തമായ നടപടിയുണ്ടാകും.

Published

|

Last Updated

തിരുവനന്തപുരം | ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ പാര്‍ട്ടി നിലപാട് വ്യക്തമാക്കി സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. പത്തനംതിട്ട ജില്ലാ കമ്മിറ്റിയില്‍ പാര്‍ട്ടി വിശ്വസിച്ച് ചുമതല ഏല്‍പ്പിച്ചവര്‍ പാര്‍ട്ടിയോട് നീതി പുലര്‍ത്തിയില്ലെന്ന് അദ്ദേഹം പറഞ്ഞു. എന്‍ വാസു ഉദ്യോഗസ്ഥനായിരുന്നു. എന്നാല്‍, പത്മകുമാര്‍ അങ്ങനെയല്ല.

സ്വര്‍ണ കവര്‍ച്ചയില്‍ സി പി എമ്മില്‍ ആര്‍ക്കെങ്കിലും പങ്കുണ്ടെങ്കില്‍ കുറ്റപത്രം സമര്‍പ്പിക്കപ്പെട്ട ശേഷം ശക്തമായ നടപടിയുണ്ടാകുമെന്നും എം വി ഗോവിന്ദന്‍ ജില്ലാ കമ്മിറ്റി യോഗത്തില്‍ വ്യക്തമാക്കി. അയ്യപ്പന്റെ ഒരു തരി പൊന്ന് പോലും നഷ്ടമാകില്ലെന്നും മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടിയായി എം വി ഗോവിന്ദന്‍ പറഞ്ഞു. പദ്മകുമാറുമായി ബന്ധപ്പെട്ട വിഷയം ഇന്നത്തെ യോഗത്തില്‍ ചര്‍ച്ചയായില്ല. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാനാണ് ഇന്ന് യോഗം ചേര്‍ന്നതെന്നും സംസ്ഥാന സെക്രട്ടറി പറഞ്ഞു.

രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ പരാതി നല്‍കാത്തതുകൊണ്ടാണ്ട് രാഹുല്‍ ജയിലില്‍ ആകാത്തതെന്നും ഗോവിന്ദന്‍ പ്രതികരിച്ചു. ഇത് ആദ്യത്തേതല്ല, മുമ്പും പല ഓഡിയോകളും പുറത്ത് വന്നിട്ടുണ്ട്. രാഹുല്‍ മാങ്കൂട്ടത്തിലിനെ പ്രതിപക്ഷം തള്ളിപ്പറയാത്തത് സംരക്ഷണമാണ്. കോണ്‍ഗ്രസ് ഇങ്ങനെ എല്ലാവരെയും സംരക്ഷിക്കുന്നതു കൊണ്ടാണ് സി പി എമ്മിനോട് ചോദിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Latest