Connect with us

Kerala

ഡോക്ടര്‍മാരുടെ ഒ പി ബഹിഷ്‌കരണം: റിപോര്‍ട്ട് തേടി മനുഷ്യാവകാശ കമ്മീഷന്‍

ആരോഗ്യവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറിയില്‍ നിന്നാണ് കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ ജസ്റ്റിസ് അലക്‌സാണ്ടര്‍ തോമസ് റിപോര്‍ട്ട് തേടിയത്. രണ്ടാഴ്ചക്കകം റിപോര്‍ട്ട് സമര്‍പ്പിക്കണം.

Published

|

Last Updated

തിരുവനന്തപുരം | സംസ്ഥാന വ്യാപകമായി മെഡിക്കല്‍ കോളജുകളില്‍ ഒ പി ബഹിഷ്‌കരിക്കാനുള്ള ഡോക്ടര്‍മാരുടെ തീരുമാനത്തിനെതിരെ സമര്‍പ്പിച്ച പരാതിയില്‍ മനുഷ്യാവകാശ കമ്മീഷന്‍ റിപോര്‍ട്ട് തേടി. ആരോഗ്യവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറിയില്‍ നിന്നാണ് കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ ജസ്റ്റിസ് അലക്‌സാണ്ടര്‍ തോമസ് റിപോര്‍ട്ട് തേടിയത്. രണ്ടാഴ്ചക്കകം റിപോര്‍ട്ട് സമര്‍പ്പിക്കണം.

ഒ പി ബഹിഷ്‌ക്കരിക്കുന്നതും രോഗികളെ ചികിത്സിക്കാതെ തിരിച്ചയക്കുന്നതും മനുഷ്യാവകാശ ലംഘനമാണെന്ന് പരാതിയില്‍ പറയുന്നു.

മെഡിക്കല്‍ കോളജിലെ ഡോക്ടര്‍മാര്‍ ആരംഭിച്ച ഒ പി ബഹിഷ്‌കരണ സമരത്തെ തുടര്‍ന്ന് പതിനായിരക്കണക്കിന് രോഗികള്‍ ബുദ്ധിമുട്ടിലായെന്ന് പരാതിയില്‍ ചൂണ്ടിക്കാണിച്ചിട്ടുണ്ട്.

Latest