Connect with us

Educational News

സ്വീഡനിൽ പഠിക്കാം സ്കോളർഷിപ്പോടെ

സ്വീഡൻ ഗവൺമെന്റിന്റെ വിദേശകാര്യ മന്ത്രാലയത്തിന് കീഴിലുള്ള വിദ്യാഭ്യാസ സ്ഥാപനമാണ് സ്വീഡിഷ് ഇൻസ്റ്റിറ്റ്യൂട്ട്.

Published

|

Last Updated

മാസ്റ്റേഴ്സ് പഠനം സ്കോളർഷിപ്പോടെ സ്വീഡനിലായാലോ. സ്വീഡൻ ഗവൺമെന്റിന്റെ വിദേശകാര്യ മന്ത്രാലയത്തിന് കീഴിലുള്ള സ്വീഡിഷ് ഇൻസ്റ്റിറ്റ്യൂട്ട് മാസ്റ്റേഴ്സ് പഠനത്തിനായുള്ള ഗ്ലോബൽ പ്രൊഫഷനൽസ് സ്‌കോളർഷിപ്പിന് (എസ് ഐ എസ് ജി പി) അപേക്ഷ ക്ഷണിച്ചു.

സ്വീഡൻ ഗവൺമെന്റിന്റെ വിദേശകാര്യ മന്ത്രാലയത്തിന് കീഴിലുള്ള വിദ്യാഭ്യാസ സ്ഥാപനമാണ് സ്വീഡിഷ് ഇൻസ്റ്റിറ്റ്യൂട്ട്. നേതൃശേഷിയും സാമൂഹിക പ്രതിബദ്ധതയുമുള്ള വിദ്യാർഥികളെ സർവകലാശാലകളിലേക്ക് ആകർഷിക്കുക എന്ന ലക്ഷ്യത്തോടെയാണ് എസ് ഐ എസ് ജി പി നടത്തുന്നത്.

University Admission.se വഴി അർഹതയുള്ള മാസ്റ്റേഴ്‌സ് പ്രോഗ്രാമുകൾക്ക് ആദ്യം അപേക്ഷിക്കുക. തുടർന്ന് അഡ്മിഷൻ ലഭിച്ചാൽ സേ്കാളർഷിപ്പിനുള്ള അപേക്ഷയും വിദ്യാർഥി തന്നെ നൽകണം.
വിഷയങ്ങൾ

ഗവേണൻസ്, പബ്ലിക് ഹെൽത്ത്, എന്റർപ്രണേർഷിപ്പ് ആൻഡ് ഇന്നൊവേഷൻ സ്റ്റീം (സയൻസ്, ടെക്നോളജി, എൻജിനീയറിംഗ് ആൻഡ് മാത്തമാറ്റിക്‌സ്) അപേക്ഷിക്കാനുള്ള അവസാന തീയതി ജനുവരി 31. എസ് ഐ എസ് ജി പി അപേക്ഷ ഫെബ്രുവരി 28ന് മുന്പ് വിളിക്കും. ഏപ്രിലിൽ ഫല പ്രഖ്യാപനമുണ്ടാകും. അപേക്ഷിക്കുമ്പോൾ എസ് ഐ ഫോർമാറ്റിലുള്ള സി വി , സ്റ്റേറ്റ്മെന്റ് ഓഫ് പർപ്പസ്, ജോലി പരിചയത്തിന്റെ തെളിവുകൾ, ശിപാർശ പത്രങ്ങൾ എന്നിവ നൽകണം. വിവരങ്ങൾക്ക്: www.universityadmission.se/intl/start.