Connect with us

International

അഫ്ഗാനിസ്താനില്‍ പാകിസ്താന്‍ ബോംബ് ആക്രമണം; 10 പേര്‍ കൊല്ലപ്പെട്ടതായി താലിബാന്‍

ഒമ്പത് കുട്ടികളും ഒരു സ്ത്രീയുമാണ് കൊല്ലപ്പെട്ടത്

Published

|

Last Updated

 

കാബൂള്‍|അഫ്ഗാനിസ്താനില്‍ പാകിസ്താന്‍ ബോംബ് ആക്രമണം. ആക്രമണത്തില്‍ 10 പേര്‍ കൊല്ലപ്പെട്ടതായി താലിബാന്‍ ഭരണകൂട വക്താവ് പറഞ്ഞു. ഒമ്പത് കുട്ടികളും ഒരു സ്ത്രീയും കൊല്ലപ്പെട്ടതായാണ് വിവരം. അഫ്ഗാനിസ്താനിലെ തെക്കുകിഴക്കന്‍ ഖോസ്റ്റ് പ്രവിശ്യയിലെ ഒരു വീട്ടില്‍ സൈന്യം ബോംബ് വച്ചതായാണ് ആരോപണം.

ഖോസ്റ്റ് പ്രവിശ്യയിലെ ഗുര്‍ബുസ് ജില്ലയില്‍ രാത്രി ആക്രമണം നടന്നതായി താലിബാന്‍ ഭരണകൂട വക്താവ് പറഞ്ഞു. കുനാര്‍, പക്തിക എന്നീ അതിര്‍ത്തി പ്രദേശങ്ങളെ ലക്ഷ്യമിട്ടുള്ള വ്യോമാക്രമണമാണ് ഉണ്ടായത്. ആക്രമണത്തില്‍ നാല് സാധരണക്കാര്‍ക്കുകൂടി പരുക്കേറ്റതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അഫ്ഗാനിസ്താനിലെ പാകിസ്താന്‍ നയതന്ത്രജ്ഞന്‍ മുതിര്‍ന്ന അഫ്ഗാന്‍ പ്രവിശ്യാ നേതാവുമായി കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെയാണ് ആക്രമണമുണ്ടായത്.

 

Latest