Uae
എഫ് എൻ സി സമ്മേളനം തുടങ്ങി
രാഷ്ട്രത്തിന്റെയും പൗരന്മാരുടെയും ശബ്ദമാകാൻ ആഹ്വാനം
അബൂദബി| ഫെഡറൽ നാഷണൽ കൗൺസിലിന്റെ (എഫ് എൻ സി) 18-ാമത് നിയമസഭാ കാലാവധിയുടെ മൂന്നാമത്തെ സാധാരണ സമ്മേളനം വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് അൽ മക്തൂം ഉദ്ഘാടനം ചെയ്തു. ഉദ്ഘാടന ചടങ്ങിൽ കിരീടാവകാശികളും ഡെപ്യൂട്ടി ഭരണാധികാരികളും ശൈഖുമാരും നിരവധി സിവിലിയൻ, സൈനിക ഉദ്യോഗസ്ഥർ, നയതന്ത്ര ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.
അബൂദബിയിലെ കൗൺസിൽ ആസ്ഥാനത്ത് വെച്ച് കൗൺസിൽ പ്രസിഡന്റ് സഖർ ഗോബാശിന്റെ നേതൃത്വത്തിലുള്ള കമ്മിറ്റി ശൈഖ് മുഹമ്മദ് ബിൻ റാശിദ് അൽ മക്തൂമിനെ സ്വീകരിച്ചു.
“രാജ്യത്തിനും പൗരനും വേണ്ടി ശബ്ദമുയർത്തുക, യു എ ഇ സർക്കാർ സംഘത്തിന്റെ പിന്തുണക്കാരും സഹായകരുമായിരിക്കുക, നമ്മുടെ സാമ്പത്തിക പുരോഗതി, സാമൂഹിക ഐക്യം, വരും തലമുറകളുടെ ഭാവി എന്നിവയെ പിന്തുണക്കുക എന്നതാണ് കൗൺസിലിനോടുള്ള ഞങ്ങളുടെ പുതുക്കിയ ആഹ്വാനം.’ ശൈഖ് മുഹമ്മദ് ബിൻ റാശിദ് അൽ മക്തൂം തുടർന്ന് വ്യക്തമാക്കി.






