Kerala
ശബരിമല സ്വര്‍ണക്കൊള്ള; സെക്രട്ടറിയേറ്റിലേക്ക് കോണ്‍ഗ്രസ് മാര്‍ച്ച് 12ന്
ശബരിമല സ്വര്‍ണ കവര്‍ച്ചയില്‍ ഹൈക്കോടതിയുടെ നിരീക്ഷണം ഞെട്ടിക്കുന്നതാണെന്നും സണ്ണി ജോസഫ്
തിരുവനന്തപുരം| ശബരിമല സ്വര്‍ണക്കൊള്ളയില്‍ സമരം തുടരുമെന്ന് കോണ്‍ഗ്രസ്. നവംബര്‍ 12ന് സെക്രട്ടറിയേറ്റിലേക്ക് മാര്‍ച്ച് നടത്തുമെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് പറഞ്ഞു. ശബരിമല സ്വര്‍ണക്കൊള്ളയില്‍ ഹൈക്കോടതിയുടെ നിരീക്ഷണം ഞെട്ടിക്കുന്നതാണ്. അന്താരാഷ്ട്ര കൊള്ള എന്ന് കോടതിക്ക് പറയേണ്ടിവന്നു. സ്വര്‍ണ കവര്‍ച്ചയില്‍ രാഷ്ട്രീയ നേതൃത്വത്തിന്റെ പങ്ക് വ്യക്തമാണെന്ന് സണ്ണി ജോസഫ് പറഞ്ഞു.
ദേവസ്വം മന്ത്രിയും ബോര്‍ഡും രാജിവെക്കണം. വാസുവിനെ തലോടി ചോദ്യം ചെയ്താല്‍ സത്യം തെളിയില്ല. രാഷ്ട്രീയ നേതൃത്വത്തെ ചോദ്യം ചെയ്യുകയാണ് വേണ്ടതെന്നും കെപിസിസി പ്രസിഡന്റ് കൂട്ടിച്ചേര്‍ത്തു. ആരോഗ്യ രംഗത്തെ വീമ്പടിക്കല്‍ തെറ്റാണെന്ന് സര്‍ക്കാര്‍ സമ്മതിക്കണം. തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ചികിത്സ ലഭിക്കാത്തതിനെ തുടര്‍ന്ന് രോഗി മരിച്ച സംഭവത്തിലായിരുന്നു സണ്ണി ജോസഫിന്റെ ഈ പ്രതികരണം.



