Connect with us

Kerala

ഓടുന്ന ബസില്‍ നിന്നും പുറത്തേക്ക് ചാടി; 52കാരന് ഗുരുതര പരുക്ക്

ഇറങ്ങണമെന്നോ ബസ് നിര്‍ത്താനോ ആവശ്യപ്പെടാതെ മുന്‍വാതിലിലൂടെയാണ് പുറത്തേക്ക് ചാടിയത്.

Published

|

Last Updated

മാള| ഓടുന്ന ബസില്‍ നിന്നും പുറത്തേക്ക് ചാടിയ യാത്രക്കാരന് ഗുരുതര പരുക്ക്. കൊരട്ടി സ്വദേശി ജയ്ജു (52)വിനാണ് പരുക്കേറ്റത്. മേലടൂരില്‍ ഉള്ള പുറക്കുളം സ്റ്റോപ്പിന് സമീപത്ത് വച്ചാണ് സംഭവം. അന്നമനടയില്‍ നിന്നും തൃപ്രയാറിലേക്ക് പോകുന്ന സ്വകാര്യ ബസ് പുറക്കുളം സ്റ്റോപ്പിന് സമീപത്തുനിന്നും യാത്രക്കാരിയെ കയറ്റി മുന്നോട്ട് എടുത്തപ്പോഴായിരുന്നു സംഭവം.

സീറ്റില്‍ നിന്നും എഴുന്നേറ്റ ജയ്ജു പെട്ടെന്ന് പുറത്തേക്ക് ചാടുകയായിരുന്നു. ഇറങ്ങണമെന്നോ ബസ് നിര്‍ത്താനോ ആവശ്യപ്പെടാതെ മുന്‍വാതിലിലൂടെയാണ് പുറത്തേക്ക് ചാടിയത്. തുടര്‍ന്ന് യാത്രക്കാരന്‍ റോഡിലേക്ക് വീണതോടെ ബസ് നിര്‍ത്തുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ ജയ്ജുവിനെ മാളയിലെ ബിലീവേഴ്‌സ് ചര്‍ച്ച് ആശുപത്രിയിലേക്കും തുടര്‍ന്ന് വിദഗ്ധ ചികിത്സയ്ക്കായി മെഡിക്കല്‍ കോളജിലേക്കും കൊണ്ടുപോയി.

 

Latest