Education Notification
സഅദിയ്യ ലോ കോളജ്: അഡ്മിഷന്‍ ആരംഭിച്ചു
മാനേജ്മെന്റ് ക്വാട്ടയിലേക്കുള്ള അപേക്ഷ സ്വീകരിക്കലിന്റെ ഉദ്ഘാടനം പ്രസിഡന്റ് സയ്യിദ് കെ എസ് ആറ്റക്കോയ തങ്ങള്‍ കുമ്പോല്‍ നിര്‍വഹിച്ചു.

സഅദിയ്യ ലോ കോളജ് മാനേജ്മെന്റ് സീറ്റിലേക്കുള്ള രജിസ്ട്രേഷന്‍ ഉദ്ഘാടനം പ്രസിഡന്റ് സയ്യിദ് കെ എസ് ആറ്റക്കോയ തങ്ങള്‍ കുമ്പോല്‍ നിര്‍വഹിക്കുന്നു.
കോളിയടുക്കം | കണ്ണൂര്‍ യൂണിവേഴ്സിറ്റി പുതുതായി അഫിലിയേഷന്‍ നല്‍കിയ സഅദിയ്യ ലോ കോളജ് അഡ്മിഷന്റെ മാനേജ്മെന്റ് ക്വാട്ടയിലേക്കുള്ള അപേക്ഷ സ്വീകരിക്കലിന്റെ ഉദ്ഘാടനം പ്രസിഡന്റ് സയ്യിദ് കെ എസ് ആറ്റക്കോയ തങ്ങള്‍ കുമ്പോല്‍ നിര്‍വഹിച്ചു.
പഞ്ചവത്സര ബി എ എല്‍ എല്‍ ബി ഇന്റഗ്രേറ്റഡ് പ്രോഗ്രാം കോഴ്‌സ് ആണ് ഈ വര്‍ഷം ആരംഭിക്കുന്നത്. എ പി അബ്ദുല്ല മുസ്‌ലിയാര്‍ മാണിക്കോത്ത് അധ്യക്ഷത വഹിച്ചു. സയ്യിദ് ഇസ്മാഈല്‍ ഹാദി തങ്ങള്‍ പാനൂര്‍, സയ്യിദ് സൈനുല്‍ ആബിദീല്‍ അല്‍ അഹ്ദല്‍ കണ്ണവം, മുഹമ്മദലി സഖാഫി തൃക്കരിപ്പൂര്‍, മുസ്തഫ ദാരിമി കടാങ്കോട്, അഹ്മദ് കെ മാണിയൂര്‍, പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി, ഹാജി അബ്ദുല്ല ഹുസൈന്‍ കടവത്ത്, എം എ അബ്ദുല്‍ വഹാബ് തൃക്കരിപ്പൂര്‍, കൊല്ലംപാടി അബ്ദുല്‍ ഖാദിര്‍ സഅദി, അബ്ദുല്‍ ഗഫാര്‍ സഅദി രണ്ടത്താണി, ഹനീഫ് കട്ടക്കാല്‍, അസീസ് ഹാജി, ടി പി അബ്ദുല്‍ ഹമീദ്, പി വി മുസ്തഫ മാസ്റ്റര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
കെ പി ഹുസൈന്‍ സഅദി കെ സി റോഡ് സ്വാഗതം പറഞ്ഞു.