Connect with us

Kerala

എറണാകുളം- ബെംഗളുരു വന്ദേഭാരത് ഉദ്ഘാടന യാത്രയില്‍ വിദ്യാര്‍ഥികളെക്കൊണ്ട് ആര്‍എസ്എസ് ഗണഗീതം പാടിപ്പിച്ചു; ദൃശ്യം പങ്കുവെച്ച് ദക്ഷിണ റെയില്‍വെ

കേരളത്തിന് അനുവദിച്ച പുതിയ വന്ദേഭാരത് ട്രെയിന്‍ ഇന്ന് രാവിലെയാണ് പ്രധാനമന്ത്രി ഓണ്‍ലൈനായി ഫ്‌ലാഗ് ഓഫ് ചെയ്തത്

Published

|

Last Updated

എറണാകുളം| കേരളത്തിന് പുതുതായി അനുവദിച്ച എറണാകുളം- ബെംഗളുരു വന്ദേഭാരതിന്റെ ഉദ്ഘാടന യാത്രയില്‍ വിദ്യാര്‍ഥികളെക്കൊണ്ട് ആര്‍എസ്എസ് ഗണഗീതം പാടിച്ചു. വിദ്യാര്‍ഥികള്‍ ഗണഗീതം ആലപിക്കുന്ന ദൃശ്യങ്ങള്‍ ദക്ഷിണ റെയില്‍വേയാണ് ഫേസ്ബുക്കില്‍ പങ്കുവെച്ചത്.

ദേശഭക്തി ഗാനം എന്ന പേരിലായിരുന്നു വിദ്യാര്‍ഥികളെ കൊണ്ട് ഗണഗീതം ചൊല്ലിച്ചത്. ഉദ്ഘാടന സ്‌പെഷ്യല്‍ എറണാകുളം – കെഎസ്ആര്‍ ബെംഗളുരു വന്ദേ ഭാരത് എക്‌സ്പ്രസില്‍ ആനന്ദത്തിന്റെ ഗാനം. ആ നിമിഷത്തിന്റെ ചൈതന്യം ആഘോഷിച്ചുകൊണ്ട് സ്‌കൂള്‍ വിദ്യാര്‍ഥികള്‍ കോച്ചുകളില്‍ ദേശഭക്തി ഗാനങ്ങള്‍ നിറച്ചു എന്ന കുറിപ്പോടെയാണ് ദക്ഷിണ റെയില്‍വേ വിഡിയോ പങ്കുവെച്ചത്.

കേരളത്തിന് അനുവദിച്ച പുതിയ വന്ദേഭാരത് ട്രെയിന്‍ ഇന്ന് രാവിലെയാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ഓണ്‍ലൈനായി ഫ്‌ളാഗ് ഓഫ് ചെയ്തത്.

 

 

 

---- facebook comment plugin here -----

Latest