Kerala
ഇടപ്പള്ളിയില്‍ മെട്രോപില്ലറില്‍ കാര്‍ ഇടിച്ചു; രണ്ട് മരണം
രണ്ട് വിദ്യാര്‍ഥികളുടെ നില അതീവ ഗുരുതരാവസ്ഥയിലാണ്.
കൊച്ചി| കൊച്ചി ഇടപ്പള്ളിയില്‍ കാര്‍ മെട്രോ പില്ലറില്‍ ഇടിച്ച് രണ്ട് വിദ്യാര്‍ഥികള്‍ക്ക് ദാരുണാന്ത്യം. രണ്ട് പേരുടെ നില അതീവ ഗുരുതരാവസ്ഥയിലാണ്. ഹാറൂണ്‍ ഷാജി, മുനീര്‍ എന്നിവരാണ് മരിച്ചത്.
ആദില്‍, യാക്കൂബ് എന്നിവര്‍ക്കാണ് പരുക്കേറ്റത്. ഇന്ന് പുലര്‍ച്ചെ മുന്നരയോടെയാണ് അപകടം ഉണ്ടായത്. അതിവേഗതയില്‍ വന്ന കാര്‍ നിയന്ത്രണം വിട്ട് മെട്രോ പില്ലറില്‍ ഇടിക്കുകയായിരുന്നു. അപകടത്തില്‍ കാറിന്റെ ഒരു ഭാഗം പൂര്‍ണമായും തകര്‍ന്നു.







