International
മാലിയില്‍ അഞ്ച് ഇന്ത്യക്കാരെ തട്ടിക്കൊണ്ട് പോയതായി റിപ്പോര്‍ട്ട്
വൈദ്യുതീകരണ മേഖലയില്‍ ജോലി ചെയ്യുന്ന ഇന്ത്യന്‍ പൗരന്മാരെയാണ് തട്ടിക്കൊണ്ടുപോയത്.
കോബ്രി| മാലിയില്‍ അഞ്ച് ഇന്ത്യക്കാരെ ആയുധധാരികള്‍ തട്ടിക്കൊണ്ട് പോയതായി റിപ്പോര്‍ട്ട്. മാലിയിലെ കോബ്രക്ക് സമീപം വ്യാഴാഴ്ച്ചയാണ് സംഭവം. വൈദ്യുതീകരണ മേഖലയില്‍ ജോലി ചെയ്യുന്ന ഇന്ത്യന്‍ പൗരന്മാരെയാണ് തട്ടിക്കൊണ്ടുപോയത്.
ഇവരുടെ പേര് വിവരങ്ങള്‍ ഇതുവരെ വ്യക്തമല്ല. കമ്പനിയില്‍ ജോലി ചെയ്യുന്ന മറ്റ് ഇന്ത്യക്കാരെ തലസ്ഥാനമായ ബമാകോയിലേക്ക് മാറ്റി. നിലവില്‍ സൈനിക ഭരണകൂടത്തിനാണ് മാലിയുടെ നിയന്ത്രണം.
2012 മുതല്‍ മാലിയില്‍ തട്ടിക്കെണ്ട് പോകല്‍ പതിവാണ്. സെപ്തംബറില്‍ രണ്ട് എമിറാത്തി പൗരന്‍മാരെയും ഒരു ഇറാന്‍ പൗരനെയും തട്ടിക്കെണ്ട് പോയിരുന്നു. 50 മില്യന്‍ ഡോളര്‍ മോചനദ്രവ്യമായി നല്‍കിയതിനെ തുടര്‍ന്നാണ് കഴിഞ്ഞ ദിവസം വിട്ടയച്ചത്.
---- facebook comment plugin here -----


