Kerala
വേണുവിന്റെ മരണം: രോഗിയെ എങ്ങനെ തറയില്‍ കിടത്തി ചികിത്സിക്കാനാകും?; രൂക്ഷവിമര്‍ശനവുമായി ഡോക്ടര്‍ ഹാരിസ് ചിറയ്ക്കല്‍
തറയില്‍ കിടത്തിയുള്ള ചികിത്സ പ്രാകൃതമായ നിലവാരമാണെന്നും ഡോ. ഹാരിസ്
തിരുവനന്തപുരം| തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സ ലഭിക്കാതെ ഹൃദ്രോഗിയായ വേണു മരിച്ച സംഭവത്തില്‍ രൂക്ഷവിമര്‍ശനവുമായി ഡോക്ടര്‍ ഹാരിസ് ചിറയ്ക്കല്‍. വേണുവിനെ തറയില്‍ കിടത്തിയ നടപടിയിലാണ് ഡോക്ടര്‍ ഹാരിസിന്റെ വിമര്‍ശനം.
രോഗിയെ എങ്ങനെ നിലത്ത് കിടത്തി ചികിത്സിക്കാനാകും?. നാടാകെ മെഡിക്കല്‍ കോളജ് തുടങ്ങിയിട്ട് കാര്യമില്ലെന്നും രോഗികള്‍ക്ക് സ്വകാര്യ ആശുപത്രികളെ ആശ്രയിക്കേണ്ട അവസ്ഥയാണെന്നും ഡോ. ഹാരിസ് പറഞ്ഞു. തറയില്‍ കിടത്തിയുള്ള ചികിത്സ പ്രാകൃതമായ നിലവാരമാണെന്നും ഡോ. ഹാരിസ് കൂട്ടിച്ചേര്‍ത്തു.
കഴിഞ്ഞ ബുധനാഴ്ചയാണ് തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ കൊല്ലം പന്‍മന സ്വദേശി വേണു (48) മരിച്ചത്. ആശുപത്രിയിലെ ഡോക്ടര്‍മാരുടെ അനാസ്ഥയാണ് വേണുവിന്റെ മരണ കാരണമെന്ന് ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിയ്ക്കും ആരോഗ്യമന്ത്രിക്കും കുടുംബം പരാതി നല്‍കിയിട്ടുണ്ട്.


