Education Notification
പ്ലസ് ടുക്കാർക്ക് പുണെ ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ടിൽ പഠിക്കാം
ഇൻസ്റ്റിറ്റ്യൂട്ടിന്റെ വെബ്‌സൈറ്റിലൂടെ ഓൺലൈനായി അപേക്ഷിക്കാം. അവസാന തീയതി ഈ മാസം പത്തിന് വൈകിട്ട് ആറ് വരെ.
പുണെ ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ടിൽ പഠിക്കാൻ അവസരമൊരുങ്ങുന്നു. പുണെ ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ടിന്റെ വിവിധ ഓഫ്‌ലൈൻ ഹ്രസ്വകാല ബേസിക് കോഴ്‌സുകൾക്ക് ഇപ്പോൾ അപേക്ഷിക്കാം.
സ്മാർട്ട് ഫോൺ ഫിലിം മേക്കിംഗ്, സിനിമാറ്റോഗ്രഫി, ക്യാമറ ടെക്നിക്കൽ ഓപറേഷൻസ് തുടങ്ങി വിവിധ മേഖലകളിലായാണ് പഠനത്തിന് അവസരമൊരുങ്ങുന്നത്. ഇൻസ്റ്റിറ്റ്യൂട്ടിന്റെ ഓപൺ ലേണിംഗ് സെന്ററാണ് (സി എഫ് ഒ എൽ) പ്രോഗ്രാമുകൾക്ക് നേതൃത്വം നൽകുന്നത്.
സ്മാർട്ട് ഫോൺ ഫിലിം മേക്കിംഗ്
- 30 സീറ്റുകൾ.
- കോഴ്‌സ് കാലാവധി അഞ്ച് ദിവസം
- 18 വയസ്സ് തികഞ്ഞ പ്ലസ് ടു വിജയിച്ചവർക്ക് അപേക്ഷിക്കാം.
- ഡൽഹിയിൽ നടക്കുന്ന ക്ലാസ്സ് രാവിലെ പത്ത് മുതൽ വൈകിട്ട് അഞ്ച് വരെയായിരിക്കും.
- ഫീസ് 7,000 രൂപ. ഓൺലൈനായി ഫീസ് അടക്കണം.
- കോഴ്‌സ്- ക്യാമറ ബേസിക്, ഗിയർ ആൻഡ് മൂവ്‌മെന്റ്‌സ്, ലൈറ്റിംഗ്, ഓഡിയോ ആൻഡ് എഡിറ്റിംഗ്, സ്റ്റോറി ടെല്ലിംഗ്, വൈറൽ വീഡിയോ.
- ഇൻസ്റ്റിറ്റ്യൂട്ടിന്റെ വെബ്‌സൈറ്റിലൂടെ ഓൺലൈനായി അപേക്ഷിക്കാം. അവസാന തീയതി ഈ മാസം പത്തിന് വൈകിട്ട് ആറ് വരെ.
ഫൗണ്ടേഷൻ കോഴ്സ്
- 18 സീറ്റുകൾ
- 18 വയസ്സ് തികഞ്ഞ പ്ലസ് ടു വിജയിച്ചവർക്ക് അപേക്ഷിക്കാം.
- കോഴ്‌സ് കാലാവധി 14 ദിവസം
- പുണെയിൽ നടക്കുന്ന ക്ലാസ്സ് രാവിലെ പത്ത് മുതൽ അഞ്ച് വരെയായിരിക്കും.
- 15,000 രൂപയാണ് കോഴ്സ് ഫീസ്. ഓൺലൈനായി ഫീസ് അടക്കണം.
- സ്‌ക്രീൻ റൈറ്റിംഗ്, സ്‌ക്രീൻ ആക്ടിംഗ്, ഡയറക്്ഷൻ എന്നിവയുമായി ബന്ധപ്പെട്ട് പ്രാഥമിക അറിവ് ലഭിക്കുന്നതിന് സഹായകമാകുന്ന വിധത്തിലാണ് കോഴ്‌സ് തയ്യാറാക്കിയിട്ടുള്ളത്.
- ഇൻസ്റ്റിറ്റ്യൂട്ടിന്റെ വെബ്സൈറ്റിലൂടെ അപേക്ഷിക്കാം. അവസാന തീയതി ഈ മാസം 20ന് വൈകിട്ട് ആറ് വരെ.
ഡിജിറ്റൽ വീഡിയോഗ്രാഫി
- 24 സീറ്റുകൾ
- 18 വയസ്സ് തികഞ്ഞ പ്ലസ് ടു വിജയിച്ചവർക്ക് അപേക്ഷിക്കാം.
- കോഴ്‌സ് കാലാവധി 12 ദിവസം.
- ഗോവയിൽ നടക്കുന്ന ക്ലാസ്സ് രാവിലെ പത്ത് മുതൽ അഞ്ച് വരെയായിരിക്കും.
- 15,000 രൂപയാണ് കോഴ്സ് ഫീസ്. ഓൺലൈനായി ഫീസ് അടക്കണം.
- കോഴ്‌സ്- ഡിജിറ്റൽ വീഡിയോഗ്രാഫി, ക്യാമറ മൂവ്‌മെന്റ,് ഷോട്ട്, ലൈറ്റ് കൺട്രോൾ, ഫോട്ടോഗ്രാഫിക് ഫിൽറ്റേഴ്സ്, ഷൂട്ടിംഗ്.
- ഇൻസ്റ്റിറ്റ്യൂട്ടിന്റെ വെബ്സൈറ്റിലൂടെ അപേക്ഷിക്കാം. അവസാന തീയതി ഈ മാസം പത്തിന് വൈകിട്ട് ആറ് വരെ.
മൾട്ടി ക്യാമറ ടെക്നിക്കൽ ഓപറേഷൻസ്
(ടി വി പ്രോഗ്രാം പ്രൊഡക്ഷൻസ്)
- 20 സീറ്റുകൾ
- പ്ലസ് ടു യോഗ്യത. പ്രായം 18.
- അഞ്ച് ദിവസമാണ് കോഴ്‌സ് കാലയളവ്.
- രാവിലെ പത്ത് മുതൽ വൈകിട്ട് അഞ്ച് വരെ പുണെയിൽ ക്ലാസ്സ് നടക്കും.
- 5,000 രൂപയാണ് കോഴ്സ് ഫീസ്.
- കോഴ്‌സ്- മൾട്ടി ക്യാമറ സെറ്റപ്പ്, സ്റ്റുഡിയോ ഫ്ലോർ, വീഡിയോ സ്വിച്ചിംഗ്, ഓഡിയോ കൺട്രോൾ, റെക്കോർഡിംഗ്, ടി വി പ്രോ ഗ്രാം പ്രൊഡക്ഷൻ.
- ഇൻസ്റ്റിറ്റ്യൂട്ടിന്റെ വെബ്‌സൈറ്റിലൂടെ ഓൺലൈനായി അപേക്ഷിക്കാം. അവസാന തീയതി ഈ മാസം പത്തിന് വൈകിട്ട് ആറ് വരെ.
---- facebook comment plugin here -----


