Kerala
പൂജപ്പുര ജയിൽ ക്യാൻ്റീനിൽ നാല് ലക്ഷം രൂപയുടെ മോഷണം
ചില്ല് കൂട് തകർത്ത് താക്കോലെടുത്ത് ഓഫീസ് റൂമിൽ നിന്ന് പണം കവരുകയായിരുന്നു
തിരുവനന്തപുരം | പൂജപ്പുരയിലെ ജയിൽ ക്യാന്റീനിൽ മോഷണത്തിൽ നാല് ലക്ഷം രൂപ നഷ്ടപ്പെട്ടതായി പ്രാഥമിക നിഗമനം. പിന്നിൽ തടവുകാരായ മുൻ ജീവനക്കാരനാണെന്നാണ് സംശയം. ഇന്നലെയാണ് ജഗതി ഭാഗത്തേക്കുള്ള റോഡരികിൽ പ്രവർത്തിക്കുന്ന കഫ്തീരിയയിൽ മോഷണം നടന്നത്.
സ്ഥലത്തെക്കുറിച്ച് ധാരണയുള്ളവരാണ് മോഷണം നടത്തിയതെന്നാണ് സൂചന. താക്കോൽ സൂക്ഷിച്ചിരുന്ന ചില്ല് കൂട് തകർത്തതിന് ശേഷം താക്കോലെടുത്ത് ഓഫീസ് റൂമിൽ നിന്ന് പണം കവരുകയായിരുന്നു. സംഭവത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കഫ്തീരിയയിലെ സി സി ടി വികൾ പ്രവർത്തിക്കുന്നില്ലെന്ന് പോലീസ് വ്യക്തമാക്കി.






