Kerala
ഫറോക്കില്‍ റോഡ് ഇടിഞ്ഞു; പാര്‍ക്ക് ചെയ്തിരുന്ന സിമന്റ് ലോറി വീടിന് മുകളിലേക്ക് മറിഞ്ഞ് അപകടം
ഫറോഖ് നഗരസഭ ചെയര്‍മാന്‍ എം സി അബ്ദുള്‍ റസാഖിന്റെ വീടിന് മുകളിലേക്കാണ് ലോറി മറിഞ്ഞത്.
കോഴിക്കോട്|കോഴിക്കോട് ഫറോക്കില്‍ റോഡ് ഇടിഞ്ഞ്, റോഡരികില്‍ പാര്‍ക്ക് ചെയ്തിരുന്ന സിമന്റ് ലോറി വീടിന് മുകളിലേക്ക് തലകീഴായി മറിഞ്ഞ് അപകടം. ഫറോഖ് നഗരസഭ ചെയര്‍മാന്‍ എം സി അബ്ദുള്‍ റസാഖിന്റെ വീടിന് മുകളിലേക്കാണ് ലോറി മറിഞ്ഞത്. അപകടത്തില്‍ വീടിന് കനത്ത നാശനഷ്ടമുണ്ടായിട്ടുണ്ട്.
വീടിന്റെ ഒരു ഭാഗം പൂര്‍ണ്ണമായി തകര്‍ന്ന അവസ്ഥയിലാണ്. മുറ്റത്ത് ഉണ്ടായിരുന്ന ബൈക്കും ലോറിക്ക് അടിയില്‍പെട്ടിട്ടുണ്ട്. ഈ ഭാഗത്ത് ആളില്ലാതിരുന്നതിനാല്‍ വലിയ അപകടമാണ് ഒഴിവായത്. അപകടത്തില്‍ ഡ്രൈവര്‍ക്ക് ചെറിയ പരുക്കുണ്ട്.
---- facebook comment plugin here -----


