Kerala
പാലായിൽ കുടുംബത്തോട് പിണങ്ങിക്കഴിഞ്ഞ റിട്ട. എസ് ഐ മരിച്ച നിലയിൽ
മരണ കാരണം വ്യക്തമല്ല

കോട്ടയം | കുടുംബവുമായി തെറ്റി ഒരു വർഷത്തിലേറെയായി അകന്നുകഴിയുന്ന റിട്ട. എസ് ഐ മരിച്ച നിലയിൽ. പാലായില്‍ എസ് ഐയായി റിട്ടയര്‍ ചെയ്ത പുലിയന്നൂര്‍ തെക്കേല്‍ സുരേന്ദ്രന്‍ ടി ജി (61)യെയാണ് മുത്തോലി കവലക്ക് സമീപത്തെ ലോഡ്ജില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.
വീട്ടുകാരുമായി പിണങ്ങി ഇയാള്‍ ഒരു വര്‍ഷത്തോളമായി ലോഡ്ജിലാണ് താമസിച്ചുവരികയായിരുന്നു. രണ്ട് ദിവസമായി കാണാതിരുന്നതിനെ തുടര്‍ന്ന് അന്വേഷിച്ചെത്തിയപ്പോഴാണ് ലോഡ്ജില്‍ മരിച്ച നിലയില്‍ കണ്ടെത്തിയയത്. മരണകാരണം വ്യക്തമല്ല. അസ്വാഭാവിക മരണത്തിന് പാലാ പോലീസ് കേസെടുത്തു.
സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.
---- facebook comment plugin here -----