Connect with us

Kuwait

60 വയസില്‍ കൂടുതലുള്ള ഹൈസ്‌കൂള്‍ വിദ്യാഭ്യാസ യോഗ്യത ഇല്ലാത്ത പ്രവാസികളുടെ തൊഴില്‍ അനുമതി പുതുക്കല്‍; നിര്‍ണായക യോഗം ബുധനാഴ്ച

Published

|

Last Updated

കുവൈത്ത് സിറ്റി | കുവൈത്തില്‍ 60 വയസിനു മുകളിലുള്ള ഹൈസ്‌കൂള്‍ വിദ്യാഭ്യാസ യോഗ്യത ഇല്ലാത്തവര്‍ക്ക് താമസ രേഖ പുതുക്കുന്നതിന് ഏര്‍പ്പെടുത്തിയ വിലക്ക് റദ്ദാക്കിയ തീരുമാനം നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട യോഗം ബുധനാഴ്ച ചേരും. വാണിജ്യ മന്ത്രി അബ്ദുല്ല അല്‍ സല്‍മാന്റെ അധ്യക്ഷതയില്‍ മാനവശേഷി അതോറിറ്റിയുടെ ഡയറക്ടര്‍ ബോര്‍ഡാണ് യോഗം ചേരുന്നത്. യോഗത്തില്‍ 60നു മുകളില്‍ പ്രായമായവര്‍ക്ക് തൊഴില്‍ അനുമതി പുതുക്കുന്നതിനുള്ള തീരുമാനം നടപ്പിലാക്കുന്നത് സംബന്ധിച്ച പ്രഖ്യാപനം ഉണ്ടാകുമെന്ന് സര്‍ക്കാര്‍ വൃത്തങ്ങളെ ഉദ്ധരിച്ച് പ്രാദേശിക പത്രം റിപ്പോര്‍ട്ട് ചെയ്തു.

60നു മുകളില്‍ പ്രായമായ ഹൈസ്‌കൂള്‍ വിദ്യാഭ്യാസ യോഗ്യത ഇല്ലാത്ത പ്രവാസികള്‍ക്ക് തൊഴില്‍ അനുമതി പുതുക്കുന്നതിന് കഴിഞ്ഞ വര്‍ഷം ആഗസ്റ്റിലാണ് മാനവ ശേഷി സമിതി വിലക്ക് ഏര്‍പ്പെടുത്തിയത്. തീരുമാനം ഈ വര്‍ഷം ജനുവരി ഒന്ന് മുതല്‍ നടപ്പിലാക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഫത്വ ലെജിസ്ലേറ്റീവ് സമിതി ഈ തീരുമാനം അസാധുവാണെന്ന് കഴിഞ്ഞ മാസം പ്രഖ്യാപിച്ചതോടെയാണ് വിഷയത്തില്‍ വീണ്ടും വഴിത്തിരിവുണ്ടായത്. 250 ദിനാര്‍ ഫീസും ആരോഗ്യ ഇന്‍ഷ്വറന്‍സ് ഫീസും ചുമത്തി മേല്‍ പറഞ്ഞ വിഭാഗങ്ങള്‍ക്ക് തൊഴില്‍ അനുമതി പുതുക്കി നല്‍കാനുള്ള നിര്‍ദേശവും യോഗത്തില്‍ ചര്‍ച്ചയാവും.

 

Latest