Connect with us

Uae

റീം സുൽത്താൻ അൽ നയാദിയുടെ കഥ പുസ്തകമേളയിൽ

മുഹമ്മദ് ബിൻ റാശിദ് സ്പേസ് സെന്ററും മാജിദ് വേൾഡും ചേർന്നാണ് ഈ കഥ പ്രസിദ്ധീകരിച്ചത്.

Published

|

Last Updated

അബൂദബി| ഇമാറാത്തി ബഹിരാകാശയാത്രികനും യുവജനകാര്യ സഹമന്ത്രിയുമായ ഡോ. സുൽത്താൻ അൽ നയാദിയുടെ മകൾ റീം രചിച്ച കാനോപ്പസ് (സുഹൈൽ സ്റ്റാർ) എന്ന കഥ 34-ാമത് അബൂദബി അന്താരാഷ്ട്ര പുസ്തകമേളയിൽ ശ്രദ്ധ നേടി. മുഹമ്മദ് ബിൻ റാശിദ് സ്പേസ് സെന്ററും മാജിദ് വേൾഡും ചേർന്നാണ് ഈ കഥ പ്രസിദ്ധീകരിച്ചത്. കുട്ടികളിൽ ബഹിരാകാശ ശാസ്ത്രത്തോടുള്ള താത്പര്യം ജനിപ്പിക്കുന്ന രീതിയിലാണ് കഥ അവതരിപ്പിച്ചിരിക്കുന്നത്. പുസ്തകത്തിന്റെ ഒപ്പുവെക്കൽ ചടങ്ങിൽ ഡോ. സുൽത്താൻ അൽ നയാദി പങ്കെടുത്തു.
അതോടൊപ്പം മേളയിൽ, നെപ്പോളിയന്റെ 1798-ലെ ഈജിപ്ഷ്യൻ പ്രസ്സ് കൃതികൾ, 1835-ലെ ബുലാഖ് പതിപ്പായ ആയിരത്തൊന്ന് രാത്രികൾ, ഫ്രഞ്ച്-അറബിക് നിഘണ്ടു (1799), ഖുർആനിക, വ്യാകരണ ഗ്രന്ഥങ്ങൾ എന്നിവ ഉൾപ്പെടുന്ന അപൂർവ കൈയെഴുത്തുപ്രതികളും ആദ്യകാല അറബി അച്ചടി പുസ്തകങ്ങളുടെയും പ്രദർശനവും ശ്രദ്ധേയമായിട്ടുണ്ട്. പീറ്റർ ഹാരിംഗ്ടൺ അവതരിപ്പിച്ച ഈ ശേഖരം, 19-ാം നൂറ്റാണ്ടിൽ അറബ് ലോകത്തെ അച്ചടി വിപ്ലവവും ബൗദ്ധിക നവോഥാനവും വെളിപ്പെടുത്തുന്നു.

Latest