Connect with us

serching for arjun

ഗംഗാവലി പുഴയില്‍ ലോറിയുടെ പിന്‍ചക്രങ്ങള്‍ കണ്ടെത്തി; അര്‍ജുന്‍ ഓടിച്ച ലോറിയുടേതല്ലെന്ന് നിഗമനം

ഇന്നലെ കണ്ടെത്തിയ എല്ലുകള്‍ പശുവിന്റേതാണെന്നു സ്ഥിരീകരിച്ചു

Published

|

Last Updated

ബെംഗളൂരു | കര്‍ണാടകയിലെ ഷിരൂരില്‍ ഗംഗാവലി പുഴയില്‍ നടത്തിയ തെരച്ചിലില്‍ ലോറിയുടെ പിന്‍ഭാഗത്തെ ടയറുകള്‍ കണ്ടെത്തി. നാവികസേന മാര്‍ക്ക് ചെയ്ത സ്ഥലത്ത് നിന്നാണ് നാല് ടയറുകളോട് കൂടിയ ലോറിയുടെ പിന്‍ഭാഗം കണ്ടെത്തിയത്.

ഇത് അര്‍ജുന്‍ ഒടിച്ച ലോറിയുടേതല്ലെന്നാണ് പ്രാഥമിക നിഗമനമെന്ന് ആര്‍ സി ഓണര്‍ മുബീന്‍ പറഞ്ഞു. വാഹന ഭാഗത്തില്‍ ചുവപ്പ് കാണുന്നുണ്ട്. തങ്ങളുടെ ലോറിയില്‍ ചുവപ്പ് നിറം ഇല്ലായെന്നാണ് മുബീന്‍ പറയുന്നത്. ഇത് ഗ്യാസ് ടാങ്കര്‍ ലോറിയുടേതാണോയെന്ന സംശയം ഉയരുന്നുണ്ട്.

അതേസമയം, ഇന്നലെ കണ്ടെത്തിയ എല്ലുകള്‍ പശുവിന്റേതാണെന്നു സ്ഥിരീകരിച്ചു. ഇതു മനുഷ്യന്റെ അസ്ഥിയാണോ എന്നു തരിച്ചറിഞ്ഞാല്‍ ഡി എന്‍ എ പരിശോധന നടത്താനായിരുന്നു നീക്കം. അതിനിടെയാണ് പശുവിന്റെ അസ്ഥിയാണെന്ന കണ്ടെത്തല്‍.

---- facebook comment plugin here -----

Latest