Connect with us

Kerala

സിനിമയുടെ ലാഭവിഹിതം നല്‍കാന്‍ തയ്യാര്‍, അതിന് പണം മാറ്റി വെച്ചിട്ടുണ്ട്; സൗബിന്‍ ഷാഹിര്‍

സൗബിന്‍ ഉള്‍പ്പടെയുള്ളവര്‍ കേസിന്റെ ഭാഗമായി മരട് പോലീസ് സ്റ്റേഷനില്‍ ഇന്നലെയും ഹാജരായിരുന്നു.

Published

|

Last Updated

കൊച്ചി|മഞ്ഞുമ്മല്‍ ബോയ്സ് സിനിമയുമായി ബന്ധപ്പെട്ട സാമ്പത്തിക തട്ടിപ്പ് കേസില്‍ ചോദ്യം ചെയ്യലിനായി നടന്‍ സൗബിന്‍ ഷാഹിര്‍ ഇന്നും പോലീസിന് മുമ്പാകെ ഹാജരായി. കേസിന്റെ ഭാഗമായി മരട് പൊലീസ് സ്റ്റേഷനില്‍ സൗബിന്‍ ഉള്‍പ്പടെയുള്ളവര്‍ ഇന്നലെയും ഹാജരായിരുന്നു. സിനിമയുടെ ലാഭവിഹിതം നല്‍കാന്‍ താന്‍ തയ്യാറാണ്. അതിനായി പണം മാറ്റി വച്ചിട്ടുണ്ട്. പരാതിക്കാരന് പണം മുഴുവന്‍ താന്‍ നല്‍കിയതാണ്. എന്നാല്‍ ലാഭവിഹിതം നല്‍കിയിട്ടില്ല. അതിനായി പണം മാറ്റി വെച്ചിരുന്നു. അത് നല്‍കാനിരിക്കുന്നതിനിടെയാണ് തനിക്കെതിരായി പരാതിക്കാരന്‍ കേസ് കൊടുത്തതെന്നാണ് സൗബിന്‍ മാധ്യമങ്ങളോട് പ്രതികരിച്ചത്. കേസില്‍ സൗബിന്‍ ഷാഹിര്‍, ബാബു ഷാഹിര്‍, ഷോണ്‍ ആന്റണി എന്നിവരെയാണ് പോലീസ് ചോദ്യം ചെയ്യുന്നത്.

സിനിമയില്‍ 40 ശതമാനം ലാഭം വാഗ്ദാനം ചെയ്ത് നിര്‍മ്മാതാക്കള്‍ ഏഴ് കോടി തട്ടിയെന്നാണ് അരൂര്‍ സ്വദേശി സിറാജ് വലിയതുറയുടെ പരാതി. കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് നിര്‍മാതാക്കാള്‍ ഹൈക്കോടതിയെ സമീപിച്ചിരുന്നെങ്കിലും കേസ് അന്വേഷണം തുടരാനായിരുന്നു ഹൈക്കോടതി നിര്‍ദേശം. ലാഭവിഹിതം നല്‍കിയില്ലെന്ന പരാതിയിലാണ് പോലീസ് കേസെടുത്തത്. സിനിമയുടെ നിര്‍മാണത്തിനായി പല ഘട്ടങ്ങളിലായി ഏഴുകോടി രൂപ വാങ്ങിയെന്നും ലാഭവിഹിതം നല്‍കാതെ വിശ്വാസ വഞ്ചന കാണിച്ചുവെന്നുമാണ് പരാതി.

 

Latest