Kerala
രാഹുല്‍ മാങ്കൂട്ടത്തിലിനെ ന്യായീകരിച്ച് രമേഷ് പിഷാരടി
രാഹുലിനെ സ്ഥാനങ്ങളില്‍ നിന്ന് നീക്കേണ്ട കാര്യമില്ല

പാലക്കാട് | ലൈംഗിക പീഡന, നിര്‍ബന്ധിത ഗര്‍ഭഛിദ്ര ആരോപണം നേരിടുന്ന പാലക്കാട് എം എല്‍ എ രാഹുല്‍ മാങ്കൂട്ടത്തില്‍ കുറേക്കൂടി ശ്രദ്ധ പുലര്‍ത്തണമായിരുന്നെന്ന് നടനും കോണ്‍ഗ്രസ് പ്രചാരകനുമായ രമേശ് പിഷാരടി.
ആരോപണങ്ങള്‍ തെളിയുമെന്നും രാഹുലിനെ സ്ഥാനങ്ങളില്‍ നിന്ന് നീക്കേണ്ട കാര്യമില്ലെന്നും അദ്ദേഹം പറഞ്ഞു. പ്രതിഷേധങ്ങള്‍ സ്വാഭാവികമായി ഉണ്ടാകും. വിധി വരട്ടെയെന്ന് പറയാന്‍ രാഹുലിന്റെ വിഷയത്തില്‍ ഒരു പരാതി പോലുമില്ലെന്നും ന്യായീകരിച്ചു. ഈ വിഷയത്തില്‍ ഷാഫി പറമ്പിലിന് എതിരായ വിമര്‍ശനങ്ങളും സ്വാഭാവികമാണ്. രാഹുലിന്റെ സുഹൃത്ത് ആയതിനാല്‍ ഇത്തരം വിമര്‍ശനങ്ങള്‍ ഉണ്ടാകും. ആരോപണങ്ങള്‍ ഉയര്‍ന്നതിന് പിന്നാലെ രാഹുലിനെ ഫോണില്‍ ബന്ധപ്പെട്ടിരുന്നു. ഉമ്മന്‍ചാണ്ടിക്കെതിരെയും ആരോപണങ്ങള്‍ ഉയര്‍ന്നപ്പോള്‍ രണ്ടര വര്‍ഷം പല രീതിയില്‍ പ്രതിഷേധങ്ങളുണ്ടായെന്നും രമേഷ് പിഷാരടി കൂട്ടിച്ചേര്‍ത്തു.
കോണ്‍ഗ്രസ്സില്‍ നിന്നു സസ്‌പെന്റ് ചെയ്യപ്പെട്ട രാഹുല്‍ പ്രതിപക്ഷ നേതാവിന്റെ വിലക്ക് ലംഘിച്ച് നിയമസഭയില്‍ എത്തിയതിന് പിന്നാലെ ഇന്നു ശബരിമല ദര്‍ശനത്തിനെത്തി. കോണ്‍ഗ്രസ് പാര്‍ലിമെന്ററി പാര്‍ട്ടിയില്‍ നിന്നും പുറത്താക്കപ്പെട്ടെങ്കിലും ശനിയാഴ്ച മുതല്‍ മണ്ഡലത്തില്‍ സജീവമാകുമെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍ പ്രതികരിച്ചിരുന്നു.