silver line project
സില്‍വര്‍ലൈനിന് അനുമതിയില്ലെന്ന് ആവര്‍ത്തിച്ച് റെയില്‍വേ ബോര്‍ഡ്
കെ- റെയില്‍ പദ്ധതിക്ക് വേണ്ടിയുള്ള ഭൂമി ഏറ്റെടുക്കല്‍ അപക്വമാണ്.
 
		
      																					
              
              
            കൊച്ചി | കെ- റെയിലിൻ്റെ കീഴിലുള്ള അർധ അതിവേഗ പദ്ധതിയായ സില്‍വര്‍ലൈനിന് ഒരു അനുമതിയും നല്‍കിയിട്ടില്ലെന്ന് കേന്ദ്ര സർക്കാറിന് വേണ്ടി അസിസ്റ്റന്റ് സോളിസിറ്റര്‍ ജനറല്‍ ഹൈക്കോടതിയിൽ സമര്‍പ്പിച്ച സത്യവാങ്മൂലം. സംസ്ഥാന സർക്കാറിൻ്റെ സാമൂഹികാഘാത പഠനത്തിന് പ്രത്യേക അനുമതി നല്‍കിയിട്ടില്ലെന്നും സത്യവാങ്മൂലത്തില്‍ റെയില്‍വേ ബോര്‍ഡ് വ്യക്തമാക്കി. സാമൂഹികാഘാത പഠനത്തിനെതിരെ സമര്‍പ്പിച്ച ഹര്‍ജികള്‍ അടുത്ത ദിവസം ഹൈക്കോടതിയുടെ പരിഗണനയില്‍ വരുന്നുണ്ട്.
കെ- റെയില്‍ പദ്ധതിക്ക് വേണ്ടിയുള്ള ഭൂമി ഏറ്റെടുക്കല്‍ അപക്വമാണ്. നടക്കുന്ന ഒരു പ്രവര്‍ത്തനത്തിലും കേന്ദ്രത്തിന് ഉത്തരവാദിത്തമില്ല. കെ-റെയില്‍ എന്ന കമ്പനിയുടെ ഉത്തരവാദിത്തത്തിലാണ് ഇതുവരെയുള്ള കാര്യങ്ങള്‍ നടന്നതെന്നും വ്യക്തമാക്കുന്നതാണ് സത്യവാങ്മൂലം.

 
												
                 
             
								
           
             
								
           
             
								
           
             
								
           
             
								
           
             
								
          

