National
മൂന്ന് ദിവസത്തെ വയനാട് സന്ദര്‍ശനത്തിനായി രാഹുല്‍ കേരളത്തില്‍
നിയമസഭാ തിരഞ്ഞെടുപ്പ് തോല്‍വിക്ക് ശേഷമുള്ള രാഹുലിന്റെ ആദ്യ കേരള സന്ദര്‍ശനം
ന്യൂഡല്‍ഹി | സ്വന്തം മണ്ഡലമായ വയനാട്ടില്‍ മൂന്ന് ദിവസം സന്ദര്‍ശനത്തിനായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി കേരളത്തിലെത്തി. രാവിലെ 8.30ന് കരിപ്പൂരില്‍ വിമാനമിറങ്ങിയ അദ്ദേഹത്തെ കെ പി സി സി അധ്യക്ഷന്‍ കെ സുധാകരന്‍, പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ എന്നിവര്‍ ചേര്‍ന്ന് സ്വീകരിച്ചു. നിയമസഭ തിഞ്ഞെടുപ്പ് തോല്‍വിക്ക് ശേഷം രാഹുല്‍ ഇതാദ്യമായാണ് കേരളത്തിലെത്തുന്നത്.
ഉച്ചക്ക് ഒരു മണിയോടെ വയനാട്ടിലെത്തുന്ന രാഹുല്‍ ഗാന്ധി മാനന്തവാടിയില്‍ നിര്‍മിച്ച മഹാത്മാഗാന്ധിയുടെ പ്രതിമ അനാച്ഛാദനം ചെയ്യും. നാളെ കലക്റ്ററും ജനപ്രതിനിധികളുമായുള്ള കൊവിഡ് അവലോകന യോഗത്തിന് ശേഷം മലപ്പുറത്തേക്ക് തിരിക്കും. ഡി സി സി പുനസംഘടനയുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസിനുള്ളില്‍ ഉയര്‍ന്ന അതൃപ്തി നേതാക്കള്‍ രാഹുല്‍ ഗാന്ധിയെ നേരിട്ടറിയിക്കാനും സാധ്യതയുണ്ട്.




