RAHULGANDHI
എം പി സ്ഥാനം പുനസ്ഥാപിച്ച ശേഷം രാഹുല്‍ ഇന്നു വയനാട്ടില്‍
രണ്ടു ദിവസം വിവിധ പരിപാടിയില്‍ പങ്കെടുക്കും

വയനാട് | എം പി സ്ഥാനം പുനസ്ഥാപിച്ചതിന് ശേഷം രാഹുല്‍ ഗാന്ധി ആദ്യമായി ഇന്ന് സ്വന്തം മണ്ഡലമായ വയനാട്ടിലെത്തും.
വന്‍ സ്വീകരണത്തിനുള്ള ഒരുക്കങ്ങളാണ് കല്‍പ്പറ്റയില്‍ പുരോഗമിക്കുന്നത്. എ ഐ സി സി , കെ പി സി സി നേതാക്കളെല്ലാം ഇന്ന് കല്‍പ്പറ്റയിലെത്തും.
ഇന്ന് ഉച്ചയ്ക്ക് ശേഷം കല്‍പ്പറ്റ നഗരത്തിലാണ് ആദ്യ പരിപാടി. എം പിയുടെ കൈത്താങ്ങ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി പൂര്‍ത്തീകരിച്ച ഒമ്പതു വീടുകളുടെ താക്കോല്‍ പൊതു സമ്മേളത്തില്‍ കൈമാറും.
രണ്ടു ദിവസം രാഹുല്‍ വിവിധ പരിപാടിയില്‍ പങ്കെടുക്കും. നാളെ മാനന്തവാടിയിലും കോടഞ്ചേരിയിലുമാണ് പരിപാടികള്‍. അതിന് ശേഷം മടങ്ങുന്ന രാഹുലിനെ ഉപതിരഞ്ഞെടുപ്പു നടക്കുന്ന പുതുപ്പള്ളിയില്‍ എത്തിക്കാന്‍ നീക്കം നടക്കുന്നുണ്ട്.
---- facebook comment plugin here -----