Connect with us

National

രാഹുല്‍ ഗാന്ധി നയിക്കുന്ന വോട്ടര്‍ അധികാര്‍ യാത്ര പര്യടനം ഇന്ന് അവസാനിക്കും

നാളെ ഒരു ദിവസത്തെ ഇടവേളക്കുശേഷം സെപ്തംബര്‍ ഒന്നിന് പട്‌നയില്‍ വോട്ട് കൊള്ളക്കെതിരെ മഹാറാലി സംഘടിപ്പിക്കും.

Published

|

Last Updated

ന്യൂഡല്‍ഹി|വോട്ടു കൊള്ള, ബിഹാര്‍ വോട്ടര്‍ പട്ടിക പരിഷ്‌കരണം എന്നിവയ്‌ക്കെതിരെ രാഹുല്‍ ഗാന്ധി നയിക്കുന്ന വോട്ടര്‍ അധികാര്‍ യാത്രയുടെ പര്യടനം ഇന്ന് അവസാനിക്കും. യാത്രയുടെ പതിനാലാം ദിവസമാണ് ഇന്ന്. ഇന്ന് ബിഹാറിലെ സരണ്‍ ജില്ലയില്‍ നിന്നാണ് യാത്ര ആരംഭിക്കുന്നത്. നാളെ ഒരു ദിവസത്തെ ഇടവേളക്കുശേഷം സെപ്തംബര്‍ ഒന്നിന് പട്‌നയില്‍ വോട്ട് കൊള്ളക്കെതിരെ മഹാറാലി സംഘടിപ്പിക്കും. ഇന്ത്യ സഖ്യത്തിലെ നേതാക്കള്‍ റാലിയില്‍ പങ്കെടുക്കും.

ഓഗസ്റ്റ് 17ന് സസറാമില്‍ നിന്നാണ് വോട്ടര്‍ അധികാര്‍ യാത്ര ആരംഭിച്ചത്.തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍, കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ തുടങ്ങി ഇന്ത്യാ സഖ്യത്തിലെ മുതിര്‍ന്ന നേതാക്കളടക്കം യാത്രയില്‍ അണിനിരന്നിരുന്നു.

 

 

 

Latest