Connect with us

Kerala

രാഹുല്‍ ഗാന്ധിയുടെ ഡിഎന്‍എ പരിശോധിക്കണം; അധിക്ഷേപ പരാമര്‍ശവുമായി പി വി അന്‍വര്‍

മുഖ്യമന്ത്രി പിണറായി വിജയനെ കേന്ദ്ര സര്‍ക്കാര്‍ ജയില്‍ അടക്കാത്തതെന്താണെന്നാണ് രാഹുല്‍ ചോദിച്ചത്. നെഹ്‌റു കുടുംബത്തില്‍ ജനിച്ച ഒരാള്‍ക്ക് അങ്ങനെ പറയാന്‍ കഴിയുമോ?

Published

|

Last Updated

പാലക്കാട്|വയനാട് എംപി രാഹുല്‍ ഗാന്ധിക്കെതിരെ അധിക്ഷേപ പരാമര്‍ശവുമായി പി വി അന്‍വര്‍ എംഎല്‍എ. രാഹുല്‍ ഗാന്ധിയുടെ ഡിഎന്‍എ പരിശോധിച്ച് പാരമ്പര്യം ഉറപ്പാക്കണമെന്നും ഗാന്ധി എന്ന പേര് കൂടെ ചേര്‍ത്ത് പറയാന്‍ അര്‍ഹതയില്ലാത്ത നാലാംകിട പൗരനാണ് രാഹുലെന്നുമാണ് പി വി അന്‍വറിന്റെ പരാമര്‍ശം. പേരിനൊപ്പമുള്ള ഗാഡി എന്ന പേര് ഒഴിവാക്കി രാഹുല്‍ എന്ന് മാത്രമേ വിളിക്കുകയുള്ളു.

മുഖ്യമന്ത്രി പിണറായി വിജയനെ കേന്ദ്ര സര്‍ക്കാര്‍ ജയില്‍ അടക്കാത്തതെന്താണെന്നാണ് രാഹുല്‍ ചോദിച്ചത്. നെഹ്‌റു കുടുംബത്തില്‍ ജനിച്ച ഒരാള്‍ക്ക് അങ്ങനെ പറയാന്‍ കഴിയുമോ? രാഹുല്‍ ഗാഡിയുടെ ഡി എന്‍ എ പരിശോധിക്കണമെന്ന അഭിപ്രായമാണെനിക്കുളളത്. രാഹുല്‍ ഗാന്ധി മോദിയുടെ ഏജന്റാണോ എന്ന് ആലോചിക്കേണ്ടിടത്തേക്ക് കാര്യങ്ങളെത്തിയിരിക്കുകയാണെന്നും പി വി. അന്‍വര്‍ എം.എല്‍.എ പറഞ്ഞു. പാലക്കാട് മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷനില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

രാഹുല്‍ ഗാന്ധിക്കെതിരെ മുഖ്യമന്ത്രിയും സി.പി.എം നേതാക്കളും രൂക്ഷ വിമര്‍ശനം നടത്തിയിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് അന്‍വര്‍ രാഹുലിനെതിരെ അധിക്ഷേപ പരാമര്‍ശവുമായി രംഗത്തെത്തിയിരിക്കുന്നത്.

 

 

Latest