Connect with us

National

പഞ്ചാബ് ലോക് കോണ്‍ഗ്രസ് ബിജെപിയില്‍ ലയിക്കും; 19ന് പ്രഖ്യാപനം ഉണ്ടായേക്കും

ഡല്‍ഹിയിലെ ബിജെപി ആസ്ഥാനത്തുവച്ച് ക്യാപ്റ്റന്‍ അമരീന്ദര്‍ സിംഗ് ബിജെപി ദേശീയ അധ്യക്ഷന്‍ ജെ പി നദ്ദയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു

Published

|

Last Updated

അമൃത്സര്‍ | ക്യാപ്റ്റന്‍ അമരീന്ദര്‍ സിംഗിന്റെ പഞ്ചാബ് ലോക് കോണ്‍ഗ്രസ് ബിജെപിയില്‍ ലയിക്കും. ഈ മാസം 19ന് ലയന പ്രഖ്യാപനം ഉണ്ടാകുമെന്നാണ് അറിയുന്നത്. കോണ്‍ഗ്രസില്‍ നിന്നും പുറത്തുപോയ അമരീന്ദര്‍ സിംഗ് കഴിഞ്ഞ വര്‍ഷമാണ് പുതിയ പാര്‍ട്ടി രൂപീകരിച്ചത്. ഡല്‍ഹിയിലെ ബിജെപി ആസ്ഥാനത്തുവച്ച് ക്യാപ്റ്റന്‍ അമരീന്ദര്‍ സിംഗ് ബിജെപി ദേശീയ അധ്യക്ഷന്‍ ജെ പി നദ്ദയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് പാര്‍ട്ടി ലയന തീരുമാനം പുറത്തെത്തിയത്.

പിസിസി അധ്യക്ഷനായിരുന്ന നവ്ജ്യോത് സിംഗ് സിദ്ദുവുമായി തര്‍ക്കത്തിലായിരുന്ന അമരീന്ദര്‍ സിംഗ് കഴിഞ്ഞ സെപ്തംബറിലാണ് കോണ്‍ഗ്രസ് വിടുന്നത്. രാജിക്കത്ത് കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിക്ക് കൈമാറിയ ഉടന്‍ തന്നെ പഞ്ചാബ് ലോക് കോണ്‍ഗ്രസ് എന്ന പുതിയ പാര്‍ട്ടിയും അദ്ദേഹം പ്രഖ്യാപിച്ചു.

ഇക്കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ സ്വന്തം തട്ടകയമാ പട്യാലയില്‍ അമരീന്ദര്‍ സിംഗിന് അടിപതറിയിരുന്നു. ആം ആദ്മിയുടെ അജിത് പാല് സിംഗ് കോലിയോടാണ് അദ്ദേഹം പരാജയപ്പെട്ടത്. അമരീന്ദര്‍ സിംഗിന് 20,105 വോട്ടുകള്‍ ലഭിച്ചപ്പോള്‍ കോലിക്ക് ലഭിച്ചത് 33,142 വോട്ടുകള്‍ ലഭിച്ചു. അപ്രതീക്ഷിതമായിരുന്നു അമരീന്ദര്‍ സിംഗിന്റെ പരാജയം