National
ആന്ധ്രയില്‍ ട്രെയിനിന് തീപിടിച്ചു; ഒരാള്‍ മരിച്ചു
അനകപ്പള്ളി ജില്ലയിലെ യെലാമഞ്ചിലി റെയില്‍വേ സ്റ്റേഷനില്‍ ഇന്ന് പുലര്‍ച്ചെയായിരുന്നു സംഭവം.
അമരാവതി | ആന്ധ്രപ്രദേശില്‍ ട്രെയിനിന് തീപിടിച്ച് ഒരാള്‍ മരിച്ചു. ചന്ദ്രശേഖര്‍ സുന്ദരം (70) എന്നയാളാണ് മരിച്ചതെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. അനകപ്പള്ളി ജില്ലയിലെ യെലാമഞ്ചിലി റെയില്‍വേ സ്റ്റേഷനില്‍ ഇന്ന് പുലര്‍ച്ചെയായിരുന്നു സംഭവം.
18189 ടാറ്റാനഗര്‍-എറണാകുളം ജങ്ഷന്‍ സൂപ്പര്‍ ഫാസ്റ്റ് എക്‌സ്പ്രസ്സിനാണ് തീപിടിച്ചത്. ട്രെയിനിന്റെ രണ്ട് കമ്പാര്‍ട്ട്‌മെന്റുകളാണ് അഗ്നിക്കിരയായത്. ഇതില്‍ ഒരു കമ്പാര്‍ട്ട്‌മെന്റില്‍ 82ഉം മറ്റേതില്‍ 76ഉം യാത്രക്കാരാണ് ഉണ്ടായിരുന്നതെന്ന് ഒരു റെയില്‍വേ ഉദ്യോഗസ്ഥന്‍ റിപോര്‍ട്ടര്‍മാരെ അറിയിച്ചു. ബി വണ്‍ കോച്ചിലാണ് കത്തിക്കരിഞ്ഞ മൃതദേഹം കണ്ടെത്തിയത്.
തീപിടിച്ച കോച്ചുകളിലുണ്ടായിരുന്ന യാത്രക്കാരെ അവരവരുടെ കേന്ദ്രങ്ങളില്‍ എത്തിക്കാന്‍ നടപടി സ്വീകരിക്കുമെന്ന് റെയില്‍വേ അധികൃതര്‍ പറഞ്ഞു. തീപിടിത്തത്തിന്റെ കാരണം കണ്ടെത്തുന്നതിന് രണ്ട് ഫോറന്‍സിക് സംഘങ്ങള്‍ പരിശോധന നടത്തിവരികയാണ്.
ഹെല്‍പ്‌ലൈന്‍ നമ്പറുകള്‍:
ഇളമാഞ്ചിലി- 7815909386
അനകപള്ളി- 7569305669
തുനി- 7815909479
രജമുന്‍ട്രി- 088-32420541, 088-32420543
ഇളുരു- 7569305268
വിജയവാഡ- 0866-2575167


