Connect with us

Kerala

യു ഡി എഫിന് ഭൂരിപക്ഷമുള്ള എരുമേലി പഞ്ചായത്തില്‍ പ്രസിഡന്റ് സ്ഥാനം എല്‍ ഡി എഫിന്

സി പി എമ്മിലെ അമ്പിളി സജീവനാണ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടത്.

Published

|

Last Updated

കോട്ടയം | യു ഡി എഫിന് ഭൂരിപക്ഷമുള്ള കോട്ടയം എരുമേലി പഞ്ചായത്തില്‍ പ്രസിഡന്റ് സ്ഥാനം എല്‍ ഡി എഫിന്. ശ്രീനിപുരം വാര്‍ഡില്‍ നിന്നും വിജയിച്ച സി പി എമ്മിലെ അമ്പിളി സജീവനാണ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടത്. ജനാധിപത്യ മഹിളാ അസോസിയേഷന്‍ എരുമേലി മേഖലാ സെക്രട്ടറിയാണ് അമ്പിളി. വെള്ളിയാഴ്ച നടന്ന വൈസ് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ കനകപ്പലം വാര്‍ഡില്‍ നിന്ന് യു ഡി എഫ് സ്ഥാനാര്‍ഥിയായി വിജയിച്ച സാറാമ്മ ഏബ്രഹാം തിരഞ്ഞെടുക്കപ്പെട്ടിരുന്നു.

ക്വാറം തികയാതിരുന്നതിനെ തുടര്‍ന്ന് മാറ്റിവച്ച പ്രസിഡന്റ് തിരഞ്ഞെടുപ്പാണ് ഇന്ന് നടന്നത്. പ്രസിഡന്റ് സ്ഥാനാര്‍ഥിയില്ലാത്തതിനാല്‍ യു ഡി എഫ് തിരഞ്ഞെടുപ്പില്‍ നിന്ന് വിട്ടുനിന്നു.

പട്ടികവര്‍ഗ വിഭാഗത്തിന് സംവരണം ചെയ്യപ്പെട്ടതായിരുന്നു പ്രസിഡന്റ് പദവി. എന്നാല്‍ തിരഞ്ഞെടുപ്പില്‍ ഭൂരിപക്ഷം ലഭിച്ചിട്ടും സംവരണ വിഭാഗത്തില്‍ നിന്നുള്ള ആരെയും വിജയിപ്പിക്കാന്‍ യു ഡി എഫിന് സാധിച്ചിരുന്നില്ല. ഇതുകാരണം തിരഞ്ഞെടുപ്പില്‍ നിന്നും യു ഡി എഫ് അംഗങ്ങള്‍ വിട്ടുനിന്നു. ക്വാറം തികയാത്തതിനാല്‍ മാറ്റിവച്ച തിരഞ്ഞെടുപ്പാണ് ഇന്ന് നടന്നത്. ഇന്നും യു ഡി എഫ് അംഗങ്ങള്‍ വിട്ടുനില്‍ക്കുകയായിരുന്നു.

ആകെയുള്ള 24 സീറ്റില്‍ യു ഡി എഫ്-14, എല്‍ ഡി എഫ്-ഏഴ്, എന്‍ ഡി എ-രണ്ട്, സ്വതന്ത്രന്‍-ഒന്ന് എന്നിങ്ങനെയാണ് കക്ഷിനില. എബ്രഹാം

Latest