Connect with us

business

ഒരുകിലോ സ്വർണവും 10 കാറുകളും സമ്മാനം; അഹല്യ എക്സ്ചേഞ്ച് ശൈത്യകാല കാമ്പയിന് ഒക്ടോബർ 15 ന് തുടക്കമാകും

യു എ ഇയിലെ ഏറ്റവും മികച്ച മണി എക്‌സ്‌ചേഞ്ചുകളില്‍ ഒന്നാണ് അഹല്യ എക്‌സ്‌ചേഞ്ച്. 1996 ല്‍ അബൂദബി മുസഫയില്‍ പ്രവര്‍ത്തനം ആരംഭിച്ച എക്‌സ്‌ചേഞ്ചിന് യു എ ഇയില്‍ നിലവില്‍ 30 ബ്രാഞ്ചുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്

Published

|

Last Updated

അബൂദബി | സില്‍വര്‍ ജൂബിലി ആഘോഷിക്കുന്ന അഹല്യ എക്‌സ്‌ചേഞ്ച് ഒരുക്കുന്ന ശൈത്യകാല കാമ്പയിന് ഒക്ടോബര്‍ 15 ന് തുടക്കമാകുമെന്ന് എക്‌സ്‌ചേഞ്ച് അധികൃതര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. 2022 ഫെബ്രുവരി 11 വരെ നീണ്ടുനില്‍ക്കുന്ന കാമ്പയിന്‍ ഉപഭോക്താക്കളുമായി ദൃഢമായ ബന്ധമാണ് ലക്ഷ്യമാക്കുന്നത്. കാമ്പയിന്‍ കാലയളവില്‍ അഹല്യ എക്‌സ്‌ചേഞ്ച് വഴി കാഷ് അയയ്ക്കുന്നവരില്‍ നിന്നും തിരഞ്ഞെടുക്കുന്ന ഭാഗ്യശാലികള്‍ക്ക് മെഗാ സമ്മാനമായി 24 കാരറ്റ് ഒരു കിലോ സ്വര്‍ണവും മറ്റ് 10 ഭാഗ്യശാലികള്‍ക്ക് കാറുകളും സമ്മാനമായി ലഭിക്കും.

യു എ ഇയിലെ ഏറ്റവും മികച്ച മണി എക്‌സ്‌ചേഞ്ചുകളില്‍ ഒന്നാണ് അഹല്യ എക്‌സ്‌ചേഞ്ച്. 1996 ല്‍ അബൂദബി മുസഫയില്‍ പ്രവര്‍ത്തനം ആരംഭിച്ച എക്‌സ്‌ചേഞ്ചിന് യു എ ഇയില്‍ നിലവില്‍ 30 ബ്രാഞ്ചുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇന്ത്യ, നേപ്പാള്‍, ബംഗ്ലാദേശ്, ശ്രീലങ്ക, യു എ ഇ, ആഫ്രിക്ക, പാക്കിസ്ഥാന്‍, ഫിലിപ്പൈന്‍സ് തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള ആളുകള്‍ക്കിടയില്‍ പ്രശസ്തമാണ് അഹല്യ. കഴിഞ്ഞ കാലങ്ങളില്‍ അഹല്യ എക്‌സ്‌ചേഞ്ച് നിരവധി ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ നടത്തിയതായി അധികൃതര്‍ അറിയിച്ചു. അശരണര്‍ക്കിടയില്‍ കൂടുതല്‍ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ വ്യാപിപ്പിക്കുമെന്നും സീനിയര്‍ മാര്‍ക്കറ്റിംഗ് മാനേജര്‍ സന്തോഷ് നായര്‍, ഡെപ്യൂട്ടി ഓപ്പറേഷന്‍സ് മാനേജര്‍ ഷാനിഷ് കൊല്ലാറ, ബേങ്കിംഗ് ഓപ്പറേഷന്‍സ് മാനേജര്‍ മുഹമ്മദ് മര്‍ഗൂബ്, ഫിനാന്‍സ് മാനേജര്‍ അതികുര്‍ റഹ്‌മാന്‍ പങ്കെടുത്തു.

 

 

സ്പെഷ്യൽ റിപ്പോർട്ടർ, സിറാജ്, അബൂദബി

---- facebook comment plugin here -----

Latest